Latest News

ആന്റപ്പനല്ലടാ ആണപ്പനാടാ ഞാന്‍! റോഷന്‍ ആന്‍ഡ്രൂസിന്റെ മാസ് വില്ലന്‍ വേഷം നിറച്ച് പ്രതി പൂവന്‍കോഴിയുടെ ടീസറുമായി അണിയറപ്രവര്‍ത്തകര്‍

Malayalilife
 ആന്റപ്പനല്ലടാ ആണപ്പനാടാ ഞാന്‍! റോഷന്‍ ആന്‍ഡ്രൂസിന്റെ മാസ് വില്ലന്‍ വേഷം നിറച്ച് പ്രതി പൂവന്‍കോഴിയുടെ ടീസറുമായി അണിയറപ്രവര്‍ത്തകര്‍

ഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും പ്രധാന കഥാപാത്രമായി എത്തി ചിത്രമായ പ്രതി പൂവന്‍കോഴിയുടെ  പുതിയ ടീസര്‍ പുറത്ത്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായ ആന്റപ്പനെയാണ് ടീസറില്‍ കാണാന്‍ കഴിയുന്നത്. ആന്റപ്പനായിട്ടുളള റോഷന്‍ ആന്‍ഡ്രൂസിന്റെ തകര്‍പ്പന്‍ പ്രകടമാണ ടീസറില്‍. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളില്‍ വിജയം കീഴടക്കുകയാണ്.

മാധുരി എന്ന സെയില്‍സ് ഗേള്‍ ആയി മഞ്ജു എത്തിയപ്പോള്‍ ആന്റപ്പന്‍ എന്ന വില്ലനായാണ് റോഷന്‍ ആന്‍ഡ്രൂസ് വേഷമിട്ടത്.മാധുരി, റോസമ്മ, തുണിക്കടയിലെ തൂപ്പുകാരിയായ ഷീബ എന്നിവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന പുരുഷന്മാര്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിന്റെ അടിസ്ഥാനം. അനുശ്രീ, ഗ്രേസ് ആന്റണി, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്.പി.ശ്രീകുമാര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഉണ്ണി ആര്‍ ആണ്. ഡിസംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

Prathi Poovankozhi Official Promo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES