ഒരു കാലത്ത് മലയാള സിനിമയിൽ നിറസാന്നിധ്യമായ താരമായിരുന്നു പ്രിയ രാമൻ. മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒപ്പമെല്ലാം തിളങ്ങി നിന്ന നായികാ കൂടിയാണ് പ്രിയ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യൻ ഭാഷകളിലും നടി തിളങ്ങിയിരുന്നു. 1993 ല്‍ രജനീകാന്ത് നിര്‍മ്മിച്ച വാലി എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയ വെള്ളിത്തിരയിലേക്ക് കടന്നുവന്നത്.രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളില്‍ വില്ലനായെത്തിയ നടൻ രഞ്ജിത്തുമായി ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
പിന്നീട് വീട്ടുകാരുടെ അനുമതിയോടെ 2002 ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരുടെയും ദാമ്പത്യ ജീവിതത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. അധികം വൈകാതെ തന്നെ ഇരുവരും വേർപിരിയും ചെയ്തു. 2013 ല്‍ നല്‍കിയ ഹര്‍ജിയിലൂടെ 2014 ല്‍ ഇരുവരും വിവാഹ മോചിതരായി. എന്നാൽ ഇപ്പോൾ വിവാഹത്തെക്കുറിച്ചും വിവാഹത്തകർച്ചയെക്കുറിച്ചും എല്ലാം പ്രിയ മനസ്സ് തുറന്നിരിക്കുകയുമാണ്.
തന്നെ മാനസികമായി ഏറെ തളർത്തിയ ഒന്നായിരുന്നു രഞ്ജിത്തുമായി ഉള്ള ബന്ധം വേർപിരിഞ്ഞത്.ജീവിതത്തിൽ വിജയിക്കാൻ കൃത്യത ഉള്ള കാര്യങ്ങളിൽ കൂടിയേ കഴിയുകയുള്ളൂ എന്നും അനുഭങ്ങളിൽ നിന്നും പലതും പഠിക്കാൻ സാധിച്ചു എന്നും തരം പറയുന്നു. ശരിയാണെന്നുറപ്പില്ലാത്ത വ്യക്തതയില്ലാത്ത കാര്യങ്ങൾ ചെയ്തപ്പോൾ അതൊക്കെയും പരാജയപ്പെട്ടിട്ടുണ്ട്. എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തു. മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കിൽ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നോ.
ആ മാറ്റം മറ്റുള്ളവരെ കാണിക്കാനല്ല. എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ഞാനുപയോഗിച്ചത്.
നൂറ് ശതമാനം ആലോചിച്ച് നിയമപരമായ എല്ലാ കാര്യങ്ങൾക്കും ശേഷമായിരുന്നു ഞങ്ങൾ വേർപിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല.എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വലിയ ചലഞ്ച് ആയിരുന്നു. മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നു. കരഞ്ഞിട്ടുണ്ട് ഒരുപാട്. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്.
ഏതു റിലേഷനും മുറിഞ്ഞു മാറുമ്പോൾ, നഷ്ടപ്പെടുമ്പോൾ വേദനകൾ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാൻ എനിക്ക് കഴിഞ്ഞു.ഒരുപാട് വൈകാരിക സംഘർഷങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളിൽ ഓർത്തത്. ആ പ്രതിസന്ധികൾ മറികടക്കാൻ മാതാപിതാക്കൾ തന്ന പിന്തുണ വലുതാണെന്നും പ്രിയാ രാമൻ വ്യക്തമാക്കിയിരുന്നു. രണ്ട് ആണ്‍കുട്ടികളാണ് പ്രിയാരമന്‍ രഞ്ജിത്ത് ദമ്പതികള്‍ക്ക് ഉള്ളത്. മാതാവിന്റെ സ്‌നേഹവും പരിചരണവും കുട്ടികളുടെ വളര്‍ച്ചയില്‍ അത്യാവശ്യമായതിനാല്‍ രഞ്ജിത്ത് കുട്ടികളുടെ ചുമതല പ്രിയയെ ഏല്‍പ്പിക്കുകയായിരുന്നു. മക്കളോടൊപ്പമാണ് പ്രിയ കഴിയുന്നതും.
സിനിമ പ്രേമികൾക്ക് മുന്നിൽ പതിവു രീതികളില്‍ നിന്നും വ്യത്യസ്തമായ ഒരു ചട്ടമ്പിക്കാരി പെണ്ണായാണ് പ്രേക്ഷകർക്ക് മുന്നിൽ പ്രിയ എത്തിയിരുന്നത്. പ്രിയയെ സിനിമകളിൽ കാത്തിരുന്നത് നായകനോട് അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന നായികാ വേഷമായിരുന്നു. തുടക്കത്തിലെ പൊട്ടിത്തെറിച്ച പെൺകുട്ടി പിന്നീട് പ്രണയത്തിലേക്ക് വഴി മാറുന്നതോടെ കഥാപാത്രത്തിന്റെ സ്വഭാവത്തിലും ഏറെ മാറ്റങ്ങളായിരുന്നു വരുത്തിയിരുന്നതും.