മികച്ച കഥാപാത്രങ്ങളിലൂടെ ആരാധക പ്രീതി നേടിയ ബോളിവുഡ് താര സുന്ദരിയാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡിലും തന്റെ സ്ഥാനം സ്വന്തമാക്കിയ പ്രിയങ്കയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മുഖം മുഴുവന്‍ പരിക്കേറ്റ് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്.
പരിക്കേറ്റ നിലയില്‍ മുഖത്ത് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് ചര്‍ച്ചയാകുന്നത്.പുതി സീരീസായ സിറ്റാഡെലിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. നിങ്ങള്‍ക്കും ജോലിയില്‍ ഇന്ന് ബുദ്ധിമുട്ടുണ്ടായിരുന്ന ദിവസമാണോ എന്നും ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പില്‍ താരം ചോദിക്കുന്നു. ഷൂട്ടിംഗിനിടയില്‍ പ്രിയങ്കയ്ക്ക് പരിക്കേറ്റതാണോ കഥാപാത്രത്തിന്റെ മേക്കപ്പിലാണോ എന്നാണ് ആരാധകരും സുഹൃത്തുക്കളും ചോദിക്കുന്നത്.
നിരവധി താരങ്ങളും ആരാധകരും ആശങ്ക പങ്കുവച്ച് എത്തിക്കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ പരിക്ക് പറ്റിയോ, അതോ മേക്കപ്പ് ആണോ എന്ന ചോദ്യവുമായി നിരവധി പേര്‍ എത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ താരം പങ്കുവച്ചിട്ടില്ല.
അതേസമയം ദിവസങ്ങള്‍ക്കു മുന്‍പാണ് തന്റെ മകള്‍ മാള്‍ട്ടി മറീ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് എത്തിയതിന്റെ സന്തോഷം താരം പങ്കുവച്ചത്. നൂറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമായിരുന്നു കുഞ്ഞ് വീട്ടിലേക്ക് എത്തിയത്.100 ദിവസത്തില്‍ അധികമാണ് കുഞ്ഞ് എന്‍ഐസിയുവില്‍ കഴിഞ്ഞത്. മാതൃദിനത്തിലാണ് മകളുടെ ചിത്രം താരം പുറത്തുവിട്ടത്.