Latest News

കലാഭവൻ മണിയുടെ കുടുംബം ഇപ്പോൾ ജീവിക്കുന്നത് ചേട്ടന്‍ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ്; മനസ്സ് തുറന്ന് മണിയുടെ സഹോദരൻ ആര്‍ എല്‍ വി രാമകൃഷ്ണന്‍

Malayalilife
topbanner
കലാഭവൻ മണിയുടെ കുടുംബം ഇപ്പോൾ ജീവിക്കുന്നത്  ചേട്ടന്‍ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ്; മനസ്സ് തുറന്ന്  മണിയുടെ സഹോദരൻ ആര്‍ എല്‍ വി  രാമകൃഷ്ണന്‍

ലയാള സിനിമ പ്രേമികൾ നെഞ്ചിലേറ്റിയ കലാകാരനാണ് കലാഭവൻ മണി. താരത്തിന്റെ വേർപാട് ജനഹൃദയങ്ങളിൽ ഉണ്ടാക്കിയ വലിയ ഒരു മുറിപ്പാട് കൂടിയായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളും മികച്ച കഥാപത്രങ്ങളുമായിരുന്നു താരം പ്രേക്ഷകർക്കായി സമ്മനിച്ചതും. എന്നാൽ ഇപ്പോൾ കലാഭവന്‍ മണിയുടെ കുടുംബം ഇപ്പോള്‍ ജീവിക്കുന്നത് കലാഭവന്‍ മണി വാങ്ങിയിട്ടിരുന്ന വീടുകളിലെ വാടക കിട്ടിയിട്ടാണെന്ന്  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്  സഹോദരനായ  ആര്‍ എല്‍ വി  രാമകൃഷ്ണന്‍.

'മണിച്ചേട്ടന്റെ മരണത്തില്‍ നിന്ന് ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല. ചേട്ടന്‍ പോയതോടെ ഞങ്ങള്‍ പഴയതു പോലെ ഏഴാംകൂലികളായി. സാമ്പത്തിക  സഹായം മാത്രമല്ല ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു. മോള്‍ ലക്ഷ്മി ഒരു ഡോക്ടറാകണമെന്നും നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ ചേട്ടന്റെ വലിയ ആഗ്രഹങ്ങളായിരുന്നു. അതിനുള്ള കഠിന ശ്രമത്തിലാണവള്‍. ചേട്ടന്‍ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്. നാലര സെന്റിലെ കുടുംബ വീട്ടിലാണ് ഞാനും ഒരു ചേച്ചിയും താമസിക്കുന്നത്. ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ എല്ലാവരെയും സഹായിച്ചു.ചേട്ടന്‍ പോയതോടെ സഹായിക്കാന്‍ ആരുമില്ലാതായി'. 

അതേസമയം അടുത്തിടെയായിരുന്നു മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള അവസരം നിഷേധിച്ചത്തിന്റെ പേരിൽ താരസഹോദരൻ ആര്‍ എല്‍ വി  രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ സെപ്റ്റംബർ  28ന് അപേക്ഷയുമായി അക്കാദമിയിലെത്തിയപ്പോള്‍ സെക്രട്ടറി ആക്ഷേപിച്ചാതായി അദ്ദേഹം സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചിരുന്നു.സെക്രട്ടറി അപേക്ഷ സ്വീകരിക്കാന്‍  അക്കാദമി പ്രസിഡന്‍റ് ശുപാര്‍ശ ചെയ്തിട്ടും  തയ്യാറായില്ലെന്നും  ഇതേ തുടര്‍ന്ന് ആയിരുന്നു രാമകൃഷ്ണൻ  യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി അക്കാദമിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചതും  തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചതും.

RLV Ramakrishnan words about present situation of kalabhavan mani family

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES