Latest News

ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ച് മാലിദ്വിപിലെ ബിച്ചനരുകിലൂടെ നടന്ന് രജനീകന്ത്; ജയിലറില്‍ രണ്ടാം ഗാനവും ട്രെന്‍ഡിംഗില്‍ ഇടംപിടിക്കുമ്പോള്‍ താരം അവധിയാഘോഷത്തില്‍

Malayalilife
ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ച് മാലിദ്വിപിലെ ബിച്ചനരുകിലൂടെ നടന്ന് രജനീകന്ത്; ജയിലറില്‍ രണ്ടാം ഗാനവും ട്രെന്‍ഡിംഗില്‍ ഇടംപിടിക്കുമ്പോള്‍ താരം അവധിയാഘോഷത്തില്‍

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍. അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട ചിത്രത്തിന്റെ രണ്ടാമത്തെ സിംഗിള്‍ 'ഹുക്കും' കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. അതേ സമയം 'ഹുക്കും' ഗാനം ട്രെന്റിംഗ് ആകുന്ന സമയത്ത് മാലിദ്വീപിലെ കടല്‍ത്തീരത്ത് നടക്കുന്ന രജനികാന്തിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ച മാലിദ്വീപ് കടല്‍തീരത്ത് രജനികാന്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.കുറച്ച് മാസങ്ങളായി തന്റെ 'ജയിലര്‍', 'ലാല്‍ സലാം' എന്നീ സിനിമകളുടെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു രജനി. ഈ ഷൂട്ടുകള്‍ക്ക് ശേഷം മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇപ്പോള്‍ രജനികാന്ത്. 

കഴിഞ്ഞ ആഴ്ചയാണ് രജനിയുടെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍ സലാം സിനിമ പാക്ക് അപ് ആയത്. ഈ ചിത്രത്തില്‍ ഒരു എക്‌സറ്റന്റഡ് ക്യാമിയോ റോളിലാണ് രജനി എത്തുന്നത്. ഇതിന് ശേഷമാണ് രജനി അവധി ആഘോഷിക്കാന്‍ മാലിദ്വീപിലേക്ക് പോയത്. 

നെല്‍സന്‍ സംവിധാനം ചെയ്യുന്ന ജയിലറില്‍ തമന്നയാണ് നായിക. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്രാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം ആഗസ്റ്റ് 10ന് തിയേറ്ററുകളില്‍ എത്തും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കേരളത്തിലെ വിതരണാവകാശം. പി .ആര്‍ .ഒ ശബരി.

Rajinikanth chilling on Maldives

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES