Latest News

കണ്ടക്ടറായിരിക്കുമ്പോഴേ ദിവസത്തില്‍ രണ്ടുനേരം ഇറച്ചി കഴിക്കും; ഒരുപാട് വലിക്കുകയും കുടിക്കുകയും ചെയ്യുമായിരുന്നു; എത്ര സിഗരറ്റ് പാക്കറ്റുകള്‍ വലിച്ച് തള്ളി; മദ്യം, സിഗരറ്റ്, നോണ്‍വെജ് ഭക്ഷണം ഇവ മൂന്നും ഡെഡ്‌ലി കോമ്പിനേഷന്‍; ദുശീലങ്ങള്‍ ഇപ്പോഴത്തെ മാറ്റത്തിന് കാരണം ഭാര്യ; രജനീകാന്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
 കണ്ടക്ടറായിരിക്കുമ്പോഴേ ദിവസത്തില്‍ രണ്ടുനേരം ഇറച്ചി കഴിക്കും; ഒരുപാട് വലിക്കുകയും കുടിക്കുകയും ചെയ്യുമായിരുന്നു; എത്ര സിഗരറ്റ് പാക്കറ്റുകള്‍ വലിച്ച് തള്ളി; മദ്യം, സിഗരറ്റ്, നോണ്‍വെജ് ഭക്ഷണം ഇവ മൂന്നും ഡെഡ്‌ലി കോമ്പിനേഷന്‍; ദുശീലങ്ങള്‍ ഇപ്പോഴത്തെ മാറ്റത്തിന് കാരണം ഭാര്യ; രജനീകാന്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുമ്പോള്‍

സ്റ്റൈല്‍ മന്നന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ആരോഗ്യ രഹസ്യം എന്താണ്? 73ാം വയസിലും യുവാക്കളെപ്പോലും അതിശയിപ്പിക്കുന്ന ചടുലതയോടെ സ്‌ക്രീനില്‍ നിറഞ്ഞാടുകയാണ് താരം. ഇതിന് പിന്നിലെ കാരണം ഇപ്പോള്‍ നടന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ പ്രിയതമ ലതയുടെ സ്നേഹമാണ് തന്റെ മാറ്റങ്ങള്‍ക്കും ആരോഗ്യത്തിനും പിന്നില്‍ എന്നാണ് താരം വെളിപ്പെടുത്തിയത്.ജീവിതത്തിലെ ഏറ്റവും മോശം കാലത്തെക്കുറിച്ചും നടന്‍ ഓര്‍ത്തു.രജനികാന്ത് സംസാരിക്കുന്ന വിഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാണ്.

ഒരു കാലത്ത് ഈ മൂന്ന് കാര്യങ്ങളിലും ഞാന്‍ അടിമായായിരുന്നു എന്നാല്‍ ഇവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിലേക്ക് നയിക്കും രജനീകാന്ത് വ്യക്തമാക്കി.ഇവ മൂന്നും ഒഴിവാക്കി 73 വര്‍ഷമായി ഞാന്‍ ആരോഗ്യത്തോടെ ഇരിക്കുന്നത് എന്റെ ഭാര്യ കാരണം മാത്രമാണെന്നുമാണ് നടന്‍ പറയുന്നത്.

ഞാന്‍ ബസ് കണ്ടക്ടര്‍ ആയിരുന്നപ്പോഴും സിനിമയില്‍ വന്നതിന് ശേഷവും മോശം കൂട്ടുകെട്ടുകളും സുഹൃത്തുക്കളും കാരണം പല ദുശ്ശീലങ്ങള്‍ക്കും അടിമയായിരുന്നു.അക്കാലത്ത് തന്നെ ഞാന്‍ നോണ്‍ വെജ് അതും മട്ടണ്‍ രണ്ട് നേരം കഴിക്കുമായിരുന്നു ചെറിയ പ്രായത്തില്‍ തന്നെ അളവില്ലാത്ത രീതിയിലാണ് മദ്യവും സിഗററ്റും ഞാന്‍ ഉപയോഗിച്ചത്.നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളോടെയായിരുന്നു എന്റെ ദിവസം ആരംഭിച്ചിരുന്നത്.

രാവിലെ പ്രഭാത ഭക്ഷണം അപ്പവും മട്ടന്‍ കറിയും ചിക്കന്‍ 65ഉം ആയിരുന്നു. അക്കാലത്ത് ഞാന്‍ സസ്യാഹാരികളോട് സഹതാപം കാണിക്കുകയും അവര്‍ എങ്ങനെ ജീവിക്കുന്നുവെന്ന് ആശ്ചര്യപ്പെടുകയും ചെയ്യുമായിരുന്നു.എന്നാല്‍ മദ്യം സിഗരറ്റ് നോണ്‍ വെജ് എന്നിവ അപകടകരമായ സംയോജനമാണെന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു.എന്റെ അറിവില്‍ ഇവ മൂന്നും അധികമായി കഴിച്ചവര്‍ക്ക് 60 കഴിഞ്ഞാല്‍ ആരോഗ്യകരമായ ജീവിതം ഉണ്ടായിട്ടില്ല.

ഒന്നുകില്‍ അവര്‍ മരിച്ചു.ഇനി അതിജീവിച്ചാല്‍ പോലും അവര്‍ മിക്കവാറും കിടപ്പിലായവരാണ്.ലത എന്നെ മാറ്റിയത് സ്‌നേഹത്തിലൂടെയാണ് ബലപ്രയോഗത്തിലൂടെയല്ല.. അവള്‍ എന്നെ ഡോക്ടര്‍മാരെ പരിചയപ്പെടുത്തി. അവരിലൂടെ അവള്‍ എന്നെ മനസിലാക്കി അച്ചടക്കമുള്ള ജീവിതത്തിലേക്ക് കൊണ്ടുവന്നു.അതിന് ഞാന്‍ അവളോട് നന്ദി പറയുന്നു.

തമിഴ് നാടകമായ ചാരുകേശിയുടെ 50ാം ദിനാഘോഷത്തിന് മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് താരം മനസുതുറന്നത് .ഭാര്യാ സഹോദരനും നടനും നാടകകൃത്തുമായ വൈജി മഹേന്ദ്രയും രജനീകാന്തിന് ഒപ്പം പരിപാടിയില്‍ പ?ങ്കെടുത്തിരുന്നു.ചടങ്ങില്‍ ചാരുകേശി എന്ന പേരില്‍ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടേയും തുടക്കം കുറിച്ചിരുന്നു.

പുകവലിയും മദ്യപാനവും ഒഴിവാക്കണമെന്ന് അദ്ദേഹം യുവാക്കള്‍ക്ക് ഉപദേശം നല്‍കുന്നത് ഇതാദ്യമായല്ല .എന്നാല്‍ അച്ചടക്കമുള്ള ജീവിതശൈലിയിലേക്ക് തന്നെ മാറ്റിയ ഭാര്യ ലതയെ പൊതുവേദിയില്‍ പ്രശംസിക്കുന്നത് ഇതാദ്യമായാണ് .അതേസമയം നോണ്‍ വെജിറ്റേറിയന്‍ കഴിച്ചാല്‍ അധികം ആയുസ് ഉണ്ടാകില്ലെന്ന രജനീകാന്തിന്റെ വാദം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.

നോണ്‍ വെജിറ്റേറിയന്‍ വിഷയത്തില്‍ സൂപ്പര്‍ താരത്തെ പരിഹസിച്ചും അനുകൂലിച്ചും മീമുകളും നിറഞ്ഞു.നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറാണ് രജനീകാന്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ മോഹലാലും അതിഥി വേഷത്തില്‍ എത്തുന്നുണ്ട് .മോഹന്‍ലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാകും ജയിലര്‍ ചിത്രം ഈ വര്‍ഷം അവസാനം തിയേറ്ററുകളിലെത്തും '

Read more topics: # രജനികാന്ത്
Rajinikanth credits wife Latha for healthy life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES