Latest News

ഇതു പോലുള്ള ചിത്രങ്ങള്‍ 50 വര്‍ഷത്തിലൊരിക്കലേ സംഭവിക്കൂ'; ഋഷഭ് ഷെട്ടിക്ക് സമ്മാനവുമായി രജനികാന്ത്;കാന്താരയുടെ സംവിധായകന്  രജനികാന്ത് സമ്മാനിച്ചത് സ്വര്‍ണ ചെയിന്‍

Malayalilife
 ഇതു പോലുള്ള ചിത്രങ്ങള്‍ 50 വര്‍ഷത്തിലൊരിക്കലേ സംഭവിക്കൂ'; ഋഷഭ് ഷെട്ടിക്ക് സമ്മാനവുമായി രജനികാന്ത്;കാന്താരയുടെ സംവിധായകന്  രജനികാന്ത് സമ്മാനിച്ചത് സ്വര്‍ണ ചെയിന്‍

രാജ്യം മുഴുവനുമുള്ള സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ കന്നഡ ചിത്രമാണ് 'കാന്താര'. ഇപ്പോഴും തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് സിനിമാരംഗത്തെ പ്രമുഖരെല്ലാം എത്തിയിരുന്നു. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്ക് ഒരു സ്വര്‍ണ ചെയിന്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്.  

കാന്താര പോലുള്ള ചിത്രങ്ങള്‍ 50 വര്‍ഷത്തിലൊരിക്കലേ സംഭവിക്കൂ എന്നാണ് രജനി പറഞ്ഞത്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് തലൈവരുടെ സമ്മാനത്തെക്കുറിച്ച് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ പീസ് എന്നായിരുന്നു കാന്താരയെ സ്‌റ്റൈല്‍ മന്നന്‍ നേരത്തെ വിശേഷിപ്പിച്ചത്. 

 അജ്ഞാതമായത് അറിയാവുന്നതിനെക്കാള്‍ കൂടുതലാണ്... ഹോംബാലെ ഫിലിംസിന്റെ 'കാന്താര'യേക്കാള്‍ നന്നായി സിനിമയില്‍ ഇത് പറയാന്‍ മറ്റാര്‍ക്കും കഴിയുമായിരുന്നില്ല. എഴുത്തുകാരന്‍, സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ ഋഷഭ് താങ്കള്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു. ഇന്ത്യന്‍ സിനിമയിലെ ഈ മാസ്റ്റര്‍പീസിലെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍  എന്നാണ് രജനി ട്വിറ്ററില്‍ കുറിച്ചത്.

തുടര്‍ന്ന് രജനിയെ വീട്ടിലെത്തി കണ്ടിരുന്നു ഋഷഭ്. 'നിങ്ങള്‍ ഒരിക്കല്‍ പ്രശംസിച്ചാല്‍ അതു 100 തവണ പ്രശംസിച്ചതിന് തുല്യമാണ് രജനീകാന്ത് സര്‍, ഞങ്ങള്‍ നിങ്ങളോട് എന്നും നന്ദിയുള്ളവരായിരിക്കും. ഞങ്ങളുടെ സിനിമ കാണുകയും ഞങ്ങളുടെ ചിത്രത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു..നന്ദി'' ഋഷഭ് കുറിച്ചു.

കഴിഞ്ഞ മാസം 29ന് രജനികാന്തിന്റെ വീട്ടിലെത്തി ഋഷഭ് അദ്ദേഹത്തെ കണ്ടിരുന്നു. അപ്പോഴാണ് ചെയിന്‍ സമ്മാനമായി നല്‍കിയത് എന്നാണ് സൂചന.2022ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയവയില്‍ ഒന്നാണ് കാന്താര. ഐഎംഡിബിയില്‍ 9.4 റേറ്റിംഗാണ് ചിത്രത്തിന് ലഭിച്ചത്. സപ്തമി ഗൗഡയാണ് ചിത്രത്തിലെ നായിക. കിഷോര്‍, ദീപക് റായ് പനാജി, അച്യുത് കുമാര്‍,പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റു താരങ്ങള്‍. കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
 

Read more topics: # 'കാന്താര'.
Rajinikanth gifts gold chain to Rishab Shetty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES