Latest News

ഹൈ റിസ്‌ക് ഹൈ റിട്ടേണ്‍.... ആക്ഷന്‍ രംഗങ്ങളും കോമഡിയും കലര്‍ത്തി നിവിന്‍ പോളി ചിത്രം 'രാമചന്ദ്ര ബോസ് & കോ ട്രെയിലര്‍ 

Malayalilife
 ഹൈ റിസ്‌ക് ഹൈ റിട്ടേണ്‍.... ആക്ഷന്‍ രംഗങ്ങളും കോമഡിയും കലര്‍ത്തി നിവിന്‍ പോളി ചിത്രം 'രാമചന്ദ്ര ബോസ് & കോ ട്രെയിലര്‍ 

നീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രാമചന്ദ്ര ബോസ് & കോ'. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. ഹനീഫ് അദേനി തന്നെയാണ് തിരക്കഥയും. നിവിന്‍ പോളിയുടെ ഓണച്ചിത്രമാണ് 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ'.ചിത്രത്തിന്റെ ട്രെയിലര്‍ എത്തി.ആക്ഷനും കോമഡിയുമൊക്കെ ചേര്‍ന്ന എന്റര്‍ടെയ്നര്‍ തന്നെയാകും ചിത്രമെന്ന സൂചന ട്രെയിലര്‍ നല്‍കുന്നു. എ പ്രവാസി ഹീസ്റ്റ് എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രമാണിത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, മമിത ബൈജു, ആര്‍ഷ, വിജിലേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

നിവിന്‍ പോളിയുടെ മുഴുനീള എന്റര്‍ടെയ്നറായിരിക്കും രാമചന്ദ്ര ബോസ് ആന്‍ഡ് കോ. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാമന്‍, എഡിറ്റിങ് നിഷാദ് യൂസഫ്, മ്യൂസിക് മിഥുന്‍ മുകുന്ദന്‍, ലിറിക്സ് സുഹൈല്‍ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണ്‍ പ്രകാശന്‍,നവീന്‍ തോമസ്, ലൈന്‍ പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണന്‍, ഹാരിസ് ദേശം, ലൈന്‍ പ്രൊഡക്ഷന്‍ റഹീം പി.എം.കെ, മേക്കപ്പ് ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം മെല്‍വി ജെ., ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍.

ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ ഷോബി പോള്‍രാജ്, ആക്ഷന്‍ ഫീനിക്സ് പ്രഭു, ജി. മുരളി, കനല്‍ കണ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഗ്നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖില്‍ യെശോധരന്‍, വിഎഫ്എക്സ് പ്രോമിസ്, അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, സ്റ്റില്‍സ് അരുണ്‍ കിരണം, പ്രശാന്ത് കെ. പ്രസാദ്, പോസ്റ്റര്‍ ഡിസൈന്‍ ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അനൂപ് സുന്ദരന്‍, ഒബ്സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, മാര്‍ക്കറ്റിങ് ബിനു ബ്രിങ് ഫോര്‍ത്ത്, പിആര്‍ഓ ശബരി

Ramachandra Boss Co Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES