ഇന്‍ഡിഗോ വിമാന സര്‍വീസിനെതിരെ രൂക്ഷ വിമര്‍ശവുമായി നടന്‍ റാണ ദഗ്ഗുബതി രംഗത്ത്. രാജ്യത്തെ ഏറ്റവും മോശമായ എയര്‍ലൈന്‍ അനുഭവം എന്നാണ് താരം വിമാനസര്‍വീസിനെക്കുറിച്ച് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം.
വിമാനത്തിന്റെ സമയത്തെ കുറിച്ച് ഇന്‍ഡിഗോയ്ക്ക് ഒന്നും അറിയില്ല. ലഗേജ് കാണാതായിട്ടും അത് ട്രാക്ക് ചെയ്യാനുള്ള സംവിധാനം പോലുമില്ല. ഇന്‍ഡിഗോയുടെ ജീവനക്കാരോട് ചോദിച്ചാല്‍ അവര്‍ക്കും ഇതേക്കുറിച്ച് യാതൊരു അറിവുമില്ല.'- നടന്‍ ട്വിറ്ററില്‍ കുറിച്ചു.
ട്വീറ്റ് വൈറലായതോടെ ഇന്‍ഡിഗോയും വിഷയത്തില്‍ പ്രതികരണവുമായി എത്തി. അദ്ദേഹത്തിന് നേരിടേണ്ടി വന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ക്ഷമ ചോദിക്കുന്നുവെന്നും. ലഗേജ് എത്രയും പെട്ടെന്ന് എത്തിക്കുമെന്നും ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.
ഇതിന് മുന്‍പ് ഇന്‍ഡിഗോ ജീവനക്കാര്‍ യാത്രക്കാരുടെ ലഗേജുകള്‍ അശ്രദ്ധമായി എറിയുന്ന വീഡിയോ ട്വീറ്ററില്‍ വൈറലായിരുന്നു.നടി പൂജ ഹെഗ്ഡേയും ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നുമുണ്ടായ മോശം അനുഭവം പങ്കുവെച്ചിരുന്നു. ഇന്‍ഡിഗോയിലെ ജീവനക്കാരന്‍ അഹങ്കാരവും നിറഞ്ഞതും ഭീഷണിപ്പെടുത്തുന്നതുമായ സ്വരത്തിലാണ് സംസാരിച്ചത് എന്നാണ് പൂജ പറഞ്ഞത്. തുടര്‍ന്ന് നടിയോടും ഖേദം പ്രകടിപ്പിച്ച് എയര്‍ലൈന്‍സ് രംഗത്തെത്തിയിരുന്നു.