സായ് പല്ലവി നായികയാകുന്ന ചിത്രമാണ് 'വിരാട പര്‍വം'. ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക. തറാണ ദഗ്ഗുബാട്ടിയും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം കുര്‍ണൂളില്‍ നടന്നു. പെരുമഴയത്തും റാണയേയും സായ് പല്ലവിയേയും കാണാനായി നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
മഴ വകവെയ്ക്കാതെ കാത്തുനിന്ന കാണികളോട് സംസാരിക്കുന്ന സായ് പല്ലവിയുടെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. സായിയ്ക്ക് കുട പിടിച്ചു കൊണ്ടു നില്‍ക്കുന്ന റാണയേയും വീഡിയോയില്‍ കാണാം.
വേണു ഉഡുഗുള രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 1990 കളിലെ തെലങ്കാനയിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലെ പ്രണയകഥയാണ് പറയുന്നത്.ആരണ്യ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സഖാവ് രാവണ്ണ എന്ന കഥാപാത്രത്തെയാണ് റാണ ദഗ്ഗുബതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രാവണ്ണയുടെ പ്രണയിനിയായ വെണ്ണേല എന്ന നായികാ കഥാപാത്രമായി സായി പല്ലവി എത്തുന്നു. നേരത്തെ 2020ല്‍ നിശ്ചയിച്ചിരുന്ന സിനിമയുടെ റിലീസ് കൊവിഡ് കാരണം നീട്ടിവെയ്ക്കുകയായിരുന്നു. പിന്നീട് 2021 ജൂലൈ 1 ന് എത്തുമെന്ന് പ്രഖ്യാപിച്ച സിനിമയുടെ റിലീസ് ഈ വര്‍ഷം ജൂണിലേക്ക് മാറ്റി.