ബോളിവുഡില്‍ വീണ്ടും വിവാഹ മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്ന് കഴിഞ്ഞു. ബോളിവുഡിലെ ക്യൂട്ടസ്റ്റ് കപ്പിളുകളായ രണ്‍ബീറും ആലിയ ഭട്ടും ഡിസംബറില്‍ വിവാഹിതരാകുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ഡിസംബര്‍ നാലിന് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്മാസ്ത്ര റിലീസാകും. റിലീസിനു ശേഷം അധികം വൈകാതെ തന്നെ രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
താരങ്ങളുടെ കുടുംബാംഗങ്ങള്‍ വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. വിവാഹതിയതി അടുത്തു തന്നെ പ്രഖ്യാപിക്കും.ഇരുവരും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്. സോനം കപൂറിന്റെ സത്ക്കാരത്തിലടക്കം നിരവധി പൊതുവേദികളില്‍ ഇരുവരും ഒന്നിച്ചെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ഇക്കാര്യം നേരത്തെ സ്ഥിരീകരിച്ചതാണ്. രണ്‍ബീറിനെ തനിക്കിഷ്ടമാണെന്നും അയാള്‍ നല്ലൊരു വ്യക്തിയാണെന്നും വിവാഹത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണെന്നും മഹേഷ് ഭട്ട് വ്യക്തമാക്കിയിരുന്നു.
നടന്‍ അര്‍മാന്‍ ജെയ്നിന്റെ വിവാഹ സത്കാരത്തിനാണ് ഇരുവരും അവസാനമായി ഒരുമിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ഋഷി കപൂറിനെ ഇരുവരും നേരിട്ട് ചെന്ന് കണ്ടിരുന്നു.