ആരാധകരുടെ പ്രിയ താരം രണ്‍ബീര്‍ കപൂറിന്റെ പിറന്നാളായിരുന്നു ശനിയഴ്ച്ച. നിരവധി ആരാധകരാണ് പ്രിയ താരത്തെ കാണാനും ആശംസ നേരാനുമായി നടന്റെ വീടിന് മുന്നില്‍ തടിച്ച് കൂടിയത്. ജന്മദിനാഘോഷങ്ങളുടെ വീഡിയോയാണ് സൈബറിടങ്ങളില്‍ ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്.
ജന്മദിനാശംസകള്‍ നേരാനായി ഒരുപാട് ആരാധകര്‍ വീടിന് മുന്നിലെത്തിയതോടെ താരം സെക്യൂരിറ്റി റൂമിന് മുകളിലേക്ക് കയറി. ആരാധകരുടെ ആശംസകളും സമ്മാനങ്ങളും വാങ്ങാനായി മുട്ടുകുത്തി ഇരുന്നതോടെ താരം വീഴാതിരിക്കാന്‍ ബോഡിഗാര്‍ഡ് സംരക്ഷിക്കുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
നിരവധി താരങ്ങളും രണ്‍ബീറിന് ജന്മദിനാശംസകള്‍ പങ്കുവച്ചിരുന്നു. കാമുകി ആലിയ ഭട്ട് പങ്കുവച്ച ആശംസകളും വൈറലായിരുന്നു. 'ബ്രഹ്മാസ്ത്ര', 'ശംശേര' എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് താരം ഇപ്പോള്‍.