നടന്‍ ശിവകാര്‍ത്തികേയന് നേരെ വംശീയ പരാമര്‍ശം നടത്തിയെന്ന പേരില്‍ വിമര്‍ശനം ഉയരുന്നു. തിരുച്ചിയിലെ സ്‌കളില്‍ സാംസ്‌കാരിക പരിപാടിയ്ക്കിടയില്‍ സംസാരിച്ച ശിവ കാര്‍ത്തികേയന്‍ വംശീയ പരാമര്‍ശം നടത്തിയെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ വലിയ തോതിലുള്ള വിമര്‍ശനം നേരിടുന്നത്.
സൗത്ത് കൊറിയ്കക്കാരെ അധിക്ഷേപിച്ചു എന്ന തരത്തില്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ താരം തന്റെ വിജയചിത്രമായ ഡോണിലെ നടന്‍ സൂരിയുമായുള്ള കോമഡി രംഗത്തെക്കുറിച്ച് സംസാരിക്കുന്നതായി കാണാം. 'എല്ലാ സൗത്ത് കൊറിയ്കക്കാരും എനിക്ക് ഒരു പോലെയാണ് തോന്നുന്നത്, നായകനെയും നായികയും തമ്മില്‍ തിരിച്ചറിയാന്‍ തന്നെ വലിയ പ്രയാസമാണ്, എനിക്ക് ആകപ്പാടെ അറിയാവുന്നുള്ള കൊറിയന്‍ സൂരിയുമായി ഡോണിലെ കോമഡി രംഗത്തില്‍ പറഞ്ഞതാണ്, അത് കേട്ടാല്‍ കൊറിയക്കാര്‍ തന്നെ ഞെട്ടും'.
ശിവ കാര്‍ത്തികേയന്‍ പറയുമ്പോള്‍ ചിരിമേളത്തോടെ തന്നെ അവിടെയുള്ളവര്‍ അത് സ്വീകരിക്കുന്നത് കാണാം. എന്നാല്‍ സംഭവത്തിന്റെ വീഡിയോ 'ബേര്‍ഡ് മാന്‍' എന്ന യൂസര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതതോടെയാണ് താരം പ്രശ്‌നത്തിലകപ്പെട്ടത്.