ഇന്‍ഡ്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ ആയ സാം മനേക് ഷാ ആയി അഭിനയിക്കുന്ന വിക്കി കൗശലിന്റെ ചിത്രമാണ് 'സാം ബഹദുര്‍'. താരത്തിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം അടുത്ത വര്‍ഷം 12 ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വിക്കി കൗശലിന്റെ ലുക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ തന്നെ ചിത്രത്തിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മേഘ്ന ഗില്‍സാറിന്റെ സംവിധാനത്തിലാണ് ചിത്രം ഒരൂങ്ങുന്നത്. റോണി സ്‌ക്രൂവലായാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.
റിലീസ് തിയതി പ്രഖ്യാപിച്ച് കൊണ്ട് ഒരു വീഡിയോയും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സൈനികര്‍ക്കു ഇടയിലൂടെ നടന്നു നീങ്ങുന്ന വിക്കിയുടെ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നത്. ചിത്രത്തില്‍ വിക്കിയുടെ നായികയായി എത്തുന്നത് സാനിയ മല്‍ഹോത്ര ആണ്. മനേക് ഷായുടെ ഭാര്യയായ സില്ലോ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. മുന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് ഫാത്തിമ സന ചിത്രത്തിലെത്തുന്നത്.
ചിത്രത്തിനായി ഗംഭീര മേക്കോവര്‍ ആണ് വിക്കി നടത്തിയിരിക്കുന്നത്. ചിത്രത്തിലെ വിക്കിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ തന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. റാസി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം മേഘ്നയും വിക്കിയും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടിയും ഈ ചിത്രത്തിന് സ്വന്തമാണ്. ഭവാനി അയ്യര്‍, ഗുല്‍സാര്‍, ശന്തനു ശ്രീവാസ്തവ എന്നിവരാണ് ചിത്രത്തിനായി കഥ ഒരുക്കിയിരിക്കുന്നത്. ശങ്കര്‍- എഹ്സന്‍- ലോയ് എന്നിവരാണ് ചിത്രത്തിനായി സംഗീതം നല്‍കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ ആയിരുന്നു മനേക് ഷാ.
മനേക് ഷാ എന്നത് എന്നും ഓര്‍ക്കപ്പെടുന്ന നാമമാണ്. ഇന്ത്യയുടെ എക്കാലത്തെയും വലിയ തന്ത്രശാലിയായ സൈനികന്‍ എന്നാണ് മനേക് ഷാ അറിയപ്പെട്ടിരുന്നത്. 1971 ലെ ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധത്തില്‍ കരസേനയുടെ ചീഫ് ഓഫ് ആര്‍മി ഓഫീസര്‍ കൂടി ആയിരുന്നു അദ്ദേഹം. ഗോവിന്ദ നാം മേരാ എന്ന ചിത്രമാണ് വിക്കിയുടേതായി ഇനി തിയറ്ററിലേക്ക് എത്തുവാനുളള ചിത്രം. ഡിസംബര്‍ 16 ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.