Latest News

അമിത് ചക്കാലക്കലിന്റെ നായികയായി അനു സിത്താര; സന്തോഷം' ട്രെയിലര്‍ എത്തി

Malayalilife
അമിത് ചക്കാലക്കലിന്റെ നായികയായി അനു സിത്താര; സന്തോഷം' ട്രെയിലര്‍ എത്തി

ജിത് വി തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സന്തോഷം' ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഒരു ഫീല്‍ ഗുഡ് കുടുംബ ചിത്രമായിരിക്കും എന്നത് ട്രെയിലറില്‍ വ്യക്തമാണ്. 

മീസ്-എന്‍-സീന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അമിത് ചക്കാലക്കല്‍, അനു സിത്താര, കലാഭവന്‍ ഷാജോണ്‍, ഡോക്ടര്‍ സുനീര്‍, മല്ലിക സുകുമാരന്‍, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയ താരങ്ങള്‍ അഭിനയിക്കുന്നു.

കലാഭവന്‍ ഷാജോണിന്റെ മകളായി അനു സിത്താര എത്തുമ്പോള്‍ വല്യമ്മയുടെ വേഷമാണ് മല്ലിക സുകുമാരന്. അര്‍ജുന്‍ സത്യന്‍ തിരക്കഥ എഴുതുന്ന ചിത്രം മീസ്-എന്‍-സീന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. ചിത്രം ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തും.

Santhosham Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES