അബുദാബിയില്‍ നടക്കുന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ് വേദിയില്‍ തിളങ്ങി ബോളിവുഡ് യുവതാരം സാറാ അലി ഖാന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയിലും വാര്‍ത്തകളിലും നിറയുന്നത്.കറുപ്പ് സ്ട്രൊപ്ലെസ് ഗൗണില്‍ താരം കൂടുതല്‍ സുന്ദരിയായാണ് ചടങ്ങിനെത്തിയത്. .
മാത്രമല്ല നടിയണിഞ്ഞ ഗൗണിന്റെ വിലയും ഞെട്ടിക്കുന്നത്.നോര്‍വീജിയന്‍ ഡിസൈനര്‍ ക്രിസ്റ്റ്യന്‍ ആഡ്‌നേവിച്ച് ഒരുക്കിയ ഗൗണിന്റെ വില 17,500 പൗണ്ട് (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 17 ലക്ഷം) ആണ്.
ഡ്രമാറ്റിക് ട്യൂള്‍ ട്രെയിസും ലേസ് കോസര്‍സെറ്റ് സ്‌റ്റൈല്‍ ബോഡീസും ഗൗണിന് സ്‌റ്റൈലിഷ് ലുക്ക് നല്‍കുന്നു. സ്മോക്കി ഐസും റോസി ചീക്ക്സും നൂഡ് ലിപ്സ്റ്റിക്കും ചേര്‍ന്നതായിരുന്നു മേക്കപ്. പോണി ടെയ്ല്‍ ഹെയര്‍ സ്റ്റൈലാണ് മുടിയില്‍ പരീക്ഷിച്ചത്.