Latest News

കശ്മീരില്‍ അവധിക്കാലം ആസ്വദിച്ച് സാറ അലി ഖാന്‍; എവിടെയും സമാധാനം  കണ്ടെത്താന്‍ നമ്മുടെ ളളളിലേക്ക് നോക്കിയാല്‍ മതിയെന്ന അടിക്കുറിപ്പോടെ ചിത്രങ്ങളും വീഡിയോകളും പങ്ക് വച്ച് സാറ അലിഖാന്‍ 

Malayalilife
 കശ്മീരില്‍ അവധിക്കാലം ആസ്വദിച്ച് സാറ അലി ഖാന്‍; എവിടെയും സമാധാനം  കണ്ടെത്താന്‍ നമ്മുടെ ളളളിലേക്ക് നോക്കിയാല്‍ മതിയെന്ന അടിക്കുറിപ്പോടെ ചിത്രങ്ങളും വീഡിയോകളും പങ്ക് വച്ച് സാറ അലിഖാന്‍ 

വര്‍ക്കും പ്രിയങ്കരിയാണ് ബോളിവുഡ് താര സുന്ദരി സാറാ അലിഖാന്‍. കേവലം കുറച്ച് സിനിമകള്‍കൊണ്ട് തന്നെ ജനമനസുകളില്‍ ഇടം നേടിയ താരമാണ് അവര്‍. താരത്തിന്റെ വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുന്നത്. രാജ്യത്തിലെ ഏറ്റവും പവിത്രമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ അമര്‍നാഥ് ക്ഷേത്ര ദര്‍ശനം നടത്തിയ നടിയുടെ ചിത്രങ്ങള്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോളിതാ സാരാ ഹട്‌കെ സാരാ ബച്ച്‌കെ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം കശ്മീരില്‍ അവധിക്കാലം ആസ്വദിക്കുകയാണ് നടി.പ്രാര്‍ഥനയില്‍ മുഴുകി നില്‍ക്കുന്ന ചിത്രമാണ് സാറ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ പ്രകൃതിഭംഗിയും സാറ തന്റെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. എവിടെ, എങ്ങനെ നമുക്ക് സമാധാനം കണ്ടെത്താനാകും എല്ലായിടത്തും. നമ്മുടെ ഉള്ളിലേക്ക് നോക്കിയാല്‍ മതി- എന്നാണ് സാറ തന്റെ കശ്മീര്‍ യാത്രാ ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. സാധാരണ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും കുട്ടികള്‍ക്കൊപ്പം കളിക്കുന്നതു മൊക്കെയായ ചിത്രങ്ങളും വീഡിയോയും സാറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ടിട്ടുണ്ട്. 

നിരവധി ആരാധകരാണ് സാറയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. അനുരാഗ് ബസുവിന്റെ മെട്രോ ഇന്‍ ഡിനോ, വിജയ് വര്‍മ്മയ്‌ക്കൊപ്പം മര്‍ഡര്‍ മുബാറക് തുടങ്ങിയ ചിത്രങ്ങളാണ് സാറയുടേതായി ഇനി വരാനുള്ളത്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sara Ali Khan (@saraalikhan95)

Sara Ali Khan gives a glimpse into her Kashmir holiday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES