മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഷമ്മി തിലകൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരസംഘടനയായ ‘അമ്മ’ നിയോഗിച്ച അച്ചടക്ക സമിതിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാകില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നടന്‍ ‘അമ്മ’യ്ക്ക് ഷൂട്ടിംഗ് തിരക്കുള്ളതിനാല്‍ ഇന്ന് ഹാജരാകാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കി. കൊച്ചിയില്‍ നടന്ന ‘അമ്മ’ ജനറല്‍ബോഡി മീറ്റിംഗിനിടെ നടന്ന ചര്‍ച്ചകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം അച്ചടക്ക സമിതിക്ക് വിട്ടത്.
ഷമ്മി തിലകനെതിരെ യോഗദ്യശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് താരസംഘടനയിലെ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. സംഘടനയിലെ ചിലര്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ നടപടി വേണ്ടെന്ന് നിര്‍ദേശിച്ചെങ്കിലും ഉറച്ചുനിന്നതോടെയാണ് തൊട്ടടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിട്ടത്.
ഷമ്മി തിലകന്‍ കൂടുതല്‍ സമയം തുടര്‍ന്ന് അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്ബാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും ആവശ്യപ്പെട്ടതുകൊണ്ട് മെയ് 17 ന് ഹാജരാകുവാന്‍ ആവശ്യപ്പെട്ടു എന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി വാര്‍ത്താക്കുറിപ്പ് ഇറക്കി.