Latest News

ഷൈലോക്കില്‍ മമ്മൂക്കയുടെ വില്ലനായി എത്തുന്നത് കലാഭവന്‍ ഷാജോണ്‍; ഈ വേഷം തന്നിലേക്ക് എത്തിച്ചത് മമ്മൂക്കയാണെന്നും ഷാജോണിന്റെ  പ്രതികരണം; മാസറ്റര്‍ പീസിനു ശേഷം കൈകോര്‍ത്ത് അജയ്വാസുദേവും മമ്മൂട്ടിയും 

Malayalilife
 ഷൈലോക്കില്‍ മമ്മൂക്കയുടെ വില്ലനായി എത്തുന്നത് കലാഭവന്‍ ഷാജോണ്‍; ഈ വേഷം തന്നിലേക്ക് എത്തിച്ചത് മമ്മൂക്കയാണെന്നും ഷാജോണിന്റെ  പ്രതികരണം; മാസറ്റര്‍ പീസിനു ശേഷം കൈകോര്‍ത്ത് അജയ്വാസുദേവും മമ്മൂട്ടിയും 

മാസ്റ്റര്‍ പീസിന് ശേഷം മമ്മൂട്ടി അജയ് വാസുദേവ് ടീം ഒന്നിക്കുന്ന ചിത്രമാണ് മാസ്റ്റര്‍ പീസ്. മാസ് എന്റര്‍ടെയ്‌നറായി പുറത്തിരങ്ങുന്ന ചിത്രംത്തിന്‍രെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ വില്ലന്‍ റോളില്‍ എത്തിന്നത് കലാഭവന്‍ ഷാജോനാണ്. അടു്ത്തിടെ ഒരു അഭിമുഖത്തിലാിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. 

ആ കഥാപാത്രത്തിനായി തന്നെ സെലക്ട് ചെയ്തത് മമ്മൂട്ടിയാണെന്നും ഷാജോണ്‍ പറഞ്ഞു.'ഞാനിപ്പോള്‍ ചെയ്യുന്നത് മമ്മൂക്ക നായകനാകുന്ന ഷൈലോക്ക് എന്ന പടമാണ്. അതില്‍ കട്ട നെഗറ്റീവ് റോളാണ് എനിക്കുള്ളത്. വളരെ സ്ട്രോങ്ങായ ക്യാരക്ടറാണത്. എനിക്ക് സന്തോഷം തോന്നിയത് അതിന്റെ തിരക്കഥാകൃത്തുക്കള്‍ പറഞ്ഞ കാര്യം കേട്ടപ്പോഴാണ്. 'ആ കഥാപാത്രത്തിനായി ഞങ്ങള്‍ നാലഞ്ച് പേരുടെ പേര് പറഞ്ഞിട്ടും മമ്മൂക്ക സമ്മതിച്ചില്ല. ചേട്ടന്റെ പേര് പറഞ്ഞപ്പോള്‍ അവന്‍ ഓക്കെയാണ് എന്നാണ് മമ്മൂക്ക പറഞ്ഞത്.' ഞാന്‍ ബ്രദേഴ്സ് ഡേയും തിരക്കിലായതിനാല്‍ ഡേറ്റില്‍ ചില മാറ്റങ്ങളും വരുത്തി.' ഷാജോണ്‍ പറഞ്ഞു.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഷൈലോക്ക് നിര്‍മ്മിക്കുന്നത്. തമിഴ് നടന്‍ രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലെത്തുന്നു. മീനയാണ് നായിക.

മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിരാജ് കിരണ്‍ കോംപോ തന്നെയാകും സിനിമയുടെ പ്രധാനആകര്‍ഷണം. ദ മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍.

Shylock movie kalabhavan shajon as villain

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES