Latest News

സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍; ലാല്‍ജോസിലെ ഗാനം റിലീസിനൊരുങ്ങി

Malayalilife
സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍; ലാല്‍ജോസിലെ ഗാനം റിലീസിനൊരുങ്ങി

ക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന യുവഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍ പാടുന്നു. മെലഡികള്‍ പാടി തിളങ്ങിയ ശ്രീറാം ഇക്കുറി അടിച്ചുപൊളി പാട്ടുമായിട്ടാണ് വരുന്നത്. 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം സംവിധാനം ചെയ്ത ലാല്‍ ജോസ് എന്ന ചിത്രത്തിലാണ് ശ്രീറാം പാടുന്നത്. ജോ പോള്‍ രചിച്ച് ബിനേഷ് മണി സംഗീതം നല്‍കിയ 'സുന്ദരിപ്പെണ്ണേ... എന്ന് തുടങ്ങുന്ന ഐറ്റം സോങ്ങാണ് ഈ യുവഗായകന്‍ പാടുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമയിലെ ഈ ഗാനം ഉടന്‍ റിലീസ് ചെയ്യും. മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ലാല്‍ജോസിന്‍റെ പേര് തന്നെയാണ് ഈ ചിത്രത്തിന്‍റെ ടൈറ്റില്‍ എന്നത് സിനിമയുടെ പുതുമയാണ്. ഒട്ടേറെ വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ചിത്രത്തിലെ നായകന്‍. പുതുമുഖ നടി ആന്‍ഡ്രിയ ആന്‍ നായികയും. 

Read more topics: # Sid Shriram in Malayalam again
Sid Shriram in Malayalam again

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES