Latest News

പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് ഗായിക രഞ്ജിനി ജോസ്; സുന്ദരിയായും ആത്മവിശ്വാസത്തോടെയും ഇരിക്കൂ എന്ന് ആരാധകരുടെ കമന്റ്; ചിത്രങ്ങൾ വൈറൽ

Malayalilife
പുത്തൻ ചിത്രങ്ങൾ പങ്കുവച്ച്  ഗായിക  രഞ്ജിനി  ജോസ്; സുന്ദരിയായും ആത്മവിശ്വാസത്തോടെയും ഇരിക്കൂ എന്ന്  ആരാധകരുടെ കമന്റ്; ചിത്രങ്ങൾ വൈറൽ

ലാപന മികവിലൂടെയും അഭിനയത്തിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ ഗായികയാണ് രഞ്ജിനി ജോസ്. മലയാളം, തെലുങ്ക്് , കന്നട, ഹിന്ദി, ഭാഷകളിലായി രഞ്ജിനി ഇരുന്നൂറോളം സിനിമകളില്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. പാട്ടിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന രഞ്‌നി തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവക്കാറുമുണ്ട്. എന്നാല്‍ താരം ഇപ്പോള്‍ പങ്കുവച്ച പുത്തന്‍ ചിത്രം സോഷ്യല്‍ മീഡിയിയില്‍ വൈറലായി മാറുകയാണ്. ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

മേലെ വാര്യത്തെ മാലാഖ കുട്ടികള്‍ എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായാണ് രഞ്ജിനി അരങ്ങേറ്റം കുറിച്ചത്. സോഷ്യല്‍ മീഡിയിയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തരാം പങ്കുവച്ച ചിത്രങ്ങൾക്ക് പതാക കുടി സീരിസ് എന്നാണ്  രഞ്ജിനി പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന് ചുവടെ നിരവധി കമന്റുകളാണ് ഉയരുന്നത്.  ആരാധകര്‍ ചിത്രത്തിന് ചുവടെ പറയുന്നത് സുന്ദരിയായും ആത്മവിശ്വാസത്തോടെയും ഇരിക്കൂവെന്നാണ് .  കനിഹ, വീണാ നായര്‍, നൈല ഉഷ, സയനോര ഫിലിപ്പ്, മീരാ നന്ദന്‍, ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് തുടങ്ങിയവരും  രഞ്ജിനിയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. 

അതേ സമയം രഞ്ജിനി ആരാധകരുമായി മുന്‍പ് പങ്കുവച്ച പഴയകാല ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. രഞ്ജിനി ജോസ് 'കിങ് ഫിഷ്' എന്ന ചിത്രത്തിന് വേണ്ടി  വരികള്‍ എഴുതി സംഗീതം പകര്‍ന്ന് ആലപിച്ച തീം ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു. ഏക എന്ന മ്യൂസിക്ക് ബാന്‍ഡും രഞ്ജിനിയുടെതായിട്ടുണ്ട്. റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയായിരുന്നു രഞ്ജിനി വെളളിത്തിരയിലേക്ക് അറങ്ങേറ്റം കുറിച്ചത് . 

Singer Renjini Jose latest pictures

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES