മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ പിന്നണി ഗായകനാണ് ജി വേണുഗോപാൽ. മലയാളം കൂടാതെ തമിഴ്,തെലുഗു, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്.1987-ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിൻ തിങ്കൾ പോറ്റും മാനേ.. എന്ന ഗാനത്തിലൂടെയാണ് പിന്നണിഗാനരംഗത്തെത്തുന്നത്. എന്നാൽ ഇപ്പോൾ ആരാധകരുടെ മനം കവരുന്നത് വേണുഗോപാല്‍ പങ്കുവച്ച അപൂര്‍വ ചിത്രമാണ്. ഭാര്യ രശ്മിക്കൊപ്പമുള്ള പഴയ ചിത്രമാണ് ഗായകന്‍ പങ്കുവച്ചത്.
'കല്യാണപ്പിറ്റേന്ന്' എന്ന അടിക്കുറിപ്പോടെയാണ് വേണുഗോപാല്‍ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ പ്രേക്ഷകർക്ക് വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഭാര്യയ്ക്കൊപ്പം വീട്ടുമുറ്റത്തു നില്‍ക്കുന്ന വേണുഗോപാലിനെയാണു കാണാനാവുക. ചില കുടുംബാഗങ്ങളെയും ചിത്രത്തില്‍ കാണാം.
ചിത്രത്തിനു താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. നവദമ്ബതിമാരുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടാണ് കമന്റുകള്‍. വേണുഗോപാലിന്റെയും രശ്മിയുടെയും വിവാഹം 1990 ഏപ്രില്‍ 8നായിരുന്നു. അരവിന്ദ്, അനുപല്ലവി എന്നിവരാണ് മക്കള്‍. അരവിന്ദ് ഇപ്പോള്‍ പിന്നണി ഗാനരംഗത്ത് സജീവമാണ്.