ഹരിയാന രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍ സ്മിത പാട്ടീല്‍ പ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങി ശ്വേതാ മേനോന്‍;  പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയായി താരം

Malayalilife
topbanner
 ഹരിയാന രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍ സ്മിത പാട്ടീല്‍ പ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങി ശ്വേതാ മേനോന്‍;  പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയായി താരം

റാമത് ഹരിയാന രാജ്യാന്തര ചലച്ചിത്രമേളയില്‍ നടി ശ്വേതാമേനോന് ആദരം. സ്മിതാപാട്ടീലിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രതിഭാപുരസ്‌കാരം നല്‍കിയാണ് സംഘാടകര്‍ ശ്വേതാമേനോനെ ആദരിച്ചത്. മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിതാരം കൂടിയാണ് ശ്വേതാമേനോന്‍.

ഇന്നലെ ഹരിയാനയിലെ കര്‍ണാല്‍ ഗവണ്‍മെന്റ് കോളേജില്‍ നടന്ന ചടങ്ങില്‍വച്ച് ശ്വേതാമേനോന്‍ പുസ്‌കാരം ഏറ്റുവാങ്ങി. നര്‍ഗീസ്ദത്ത് പ്രതിഭാ പുരസ്‌കാരം ഋതുപര്‍ണ്ണ സെന്‍ ഗുപ്തയ്ക്കും സമ്മാനിച്ചു. തന്റെ പുരസ്‌കാര നേട്ടത്തെക്കുറിച്ച് ശ്വേതാമേനോന്‍ സോഷ്യല്‍്മീഡിയയില്‍ പങ്ക് വച്ചു.

മഹാപ്രതിഭയുടെ പേരിലുള്ള പുരസ്‌കാരം എന്നെത്തേടി എത്തിയതില്‍ സന്തോഷമെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷമാണിതെന്നും അച്ഛനും അമ്മയ്ക്കും മലയാളസിനിമയിലെ മുഴുവന്‍ പേര്‍ക്കായി ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും ശ്വേത മേനോന്‍ കുറിച്ചു.

അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലേക്ക് വന്ന ശ്വേത മേനോന് രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നവാഗതനായ അനില്‍ കുമ്പഴ സംവിധാനം ചെയ്ത പള്ളിമണി എന്ന ചിത്രം ആണ് ശ്വേത നായികയായി അവസാനം റിലീസ് ചെയ്തത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shwetha Menon (@shwetha_menon)

Smita Patil Pratibha Award for Shweta Menon

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES