Latest News

ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് പ്രതിഫലമായി പണമില്ലാത്തവര്‍ക്കായി 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍; സോനു സൂദിന്റെ നിലപാടിന് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

Malayalilife
 ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് പ്രതിഫലമായി പണമില്ലാത്തവര്‍ക്കായി 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍; സോനു സൂദിന്റെ നിലപാടിന് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ടനെന്ന നിലയിലും സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സോനുസൂദ്. സോനുവിന്റെ നിരവധി നന്മപ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ പ്രമുഖ ആശുപത്രിയുടെ പ്രമോഷന് സഹകരിക്കുന്നതിന് സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകളെന്ന വിവരമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിനാണ് നടന്‍ സോനു സൂദ്  വ്യത്യസ്തമായ പ്രതിഫലം മുന്നോട്ട് വച്ചത്. ദ മാന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോനു സൂദിന്റെ ഈ വെളിപ്പെടുത്തല്‍.
ഇത്രയും ആളുകള്‍ക്ക് ഇങ്ങനെയൊരു ശസ്ത്രക്രിയ നടത്തണമെങ്കില്‍ 12 കോടിയോളം രൂപയോളം ആവശ്യമുണ്ടെന്ന് സോനു സൂദ് പറഞ്ഞു. ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയില്‍ നിന്ന് എന്നെ ഒരാള്‍ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു.
 
ഞാന്‍ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായി എന്റെ പ്രതിഫലമായി അന്‍പതാളുകളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടു. ആകെ 12 കോടിയോളം അതിന് ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്- സോസു സൂദ് പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭം മുതല്‍ തന്നെ സന്നദ്ധപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് സോനു. ഓക്സിജന്‍ സിലിന്‍ഡര്‍, ആശുപത്രി കിടക്ക തുടങ്ങിയവ ആവശ്യമുള്ളവരെേേ സാനു സൂദ് സഹായിച്ചുവരികയാണ്. ഇത്തരത്തില്‍ നിരവധി പേരെ താരം ഇതുവരെ സഹായിച്ചു

Read more topics: # സോനുസൂദ്
Sonu Sood Asks For 50 Liver Transplants

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES