Latest News

എല്ലാവരുടേയും മുന്നിൽവെച്ച് അച്ഛൻ ആദ്യമായി കെട്ടിപ്പിടിച്ച് ഉമ്മ തന്നു; ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു മുഹൂർത്തം; അച്ഛനെ കുറിച്ച് വെളിപ്പെടുത്തി നടൻ സുരാജ് വെഞ്ഞാറമൂട്

Malayalilife
എല്ലാവരുടേയും മുന്നിൽവെച്ച് അച്ഛൻ ആദ്യമായി കെട്ടിപ്പിടിച്ച് ഉമ്മ തന്നു; ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു  മുഹൂർത്തം; അച്ഛനെ കുറിച്ച് വെളിപ്പെടുത്തി  നടൻ സുരാജ് വെഞ്ഞാറമൂട്

പ്രേക്ഷകരെ ഒരുപോലെ  ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഒരു  നടനാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ കുട്ടികൾ അങ്ങോട്ടുള്ളവർ വരെ സുരാജിന്റെ ആരാധകരാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്  കപ്പ ടിവി ഹാപ്പിനസ് പ്രൊജക്ടിൽ സുരാജ് അതിഥിയായി എത്തിയ  സമയത്തെ ഒരു പഴയ കാല വിഡിയോയായാണ്.  വീഡിയോയിൽ സുരാജിനെ നിറകണ്ണുകളോടെ മാത്രമേ കാണാൻ സാധിക്കുകയുള്ളു.  അഭിമുഖത്തിൽ അച്ഛൻ ആദ്യമായി കെട്ടിപ്പിടിച്ച് ഉമ്മ നൽകിയതിനെ കുറിച്ചാണ് സുരാജ് തുറന്ന് പറയുന്നത്.

കുട്ടിക്കാലത്ത് ഒരിക്കൽ പോലും അച്ഛൻ 'മോനേ' എന്ന് വിളിക്കുകയോ കെട്ടിപ്പിടിച്ചൊരു ഉമ്മ തരികയോ ചെയ്തിട്ടില്ല . ചെറുപ്പത്തിൽ കൂട്ടുകാരുടെ വീട്ടിൽ പോകുമ്പോൾ അവരുടെ അച്ഛന്മാർ മോനേ എന്ന് വിളിക്കുന്നതും മുത്തംകൊടുക്കുന്നതും കാണുന്നുമുണ്ട്. മറ്റുള്ളവരോട് 'എന്റെ മോനാണ്' എന്ന് പറയുമെങ്കിലും, നേരിൽ കാണുമ്പോൾ 'ഡാ', അല്ലെങ്കിൽ 'കുട്ടാ' എന്ന് മാത്രമാണ് വിളിക്കുന്നത്.

അങ്ങനെയിരിക്കെയാണ തനിയ്ക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. ഈ സമയത്ത് സത്യാന്വേഷണ പരീക്ഷകൾ' സിനിമയുടെ സെറ്റിലായിരുന്നു. ഇവിടെ നിന്ന് നേരെ പോയത്. സ്വന്തം നാടായ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ പൗരസ്വീകരണം ഉണ്ടായിരുന്നു. അന്ന് നാട്ടുകാരെല്ലാം അഭിനന്ദനവുമായി വന്ന് കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു. രാത്രി പതിനൊന്നര മണിയോടെയാണ് സുരാജ് സ്വീകരണം കഴിഞ്ഞ ശേഷം വീട്ടിൽ ചെന്നത്. വീട്ടിൽ അപ്പോഴും അതിഥികളുടെ തിരക്കായിരുന്നു.

അവരുടെ മുന്നിൽ വച്ച് അച്ഛൻ ആദ്യമായി തനിയ്ക്ക് കെട്ടിപ്പിടിച്ച് ഉമ്മ നൽകി. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തമായിരുന്നു അതെന്ന് സുരാജ് പറയുന്നു. എന്തായാലും അച്ഛനാണ് തന്റെ ഹീറോ എന്നും അച്ഛനെയാണ് ഏറ്റവും ഇഷ്ടം . അച്ഛനും മകനും എന്ന നിലയിൽ തങ്ങൾ വലിയ കൂട്ടുകാരായിരുന്നു.സുരാജിന്റെ അച്ഛൻ വാസുദേവൻ നായർ മരണപ്പെട്ടത്  2018ലായിരുന്നു. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് 2013 ലാണ്  താരത്തിന് ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷമിറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ വേഷം . അച്ഛന്‍ വാസുദേവന്‍ നായരേയും അപ്പൂപ്പന്‍ കേശവന്‍ നായരെയുമാണ് അനുകരിക്കാന്‍ ശ്രമിച്ചതായിരുന്നു എന്നാണ് സുരാജ് പറയുന്നത്. ചിത്രത്തിനായി മേക്കപ്പിട്ട ശേഷം ആ വീഡിയോ അമ്മയ്ക്ക് അയച്ചു കൊടുക്കുകയും അത്  കണ്ട അമ്മ പറഞ്ഞത്, മക്കളേ ഇത് അച്ഛന്‍ തന്നെടാ എന്നായിരുന്നു എന്നും സുരാജ് പറയുന്നു.

Suraj venjaramoodu words about her father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES