സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ജനപ്രിയനായകന്‍ ദിലീപിന്റെ നൂറ്റിനാല്‍പ്പത്തിയെട്ടാമത്തെ ചിത്രമായ 'തങ്കമണി' യുടെ ഒഫീഷ്യല്‍ ടീസര്‍ സൈന യൂ ട്യൂബ് ചാനലിലൂടെ റിലീസായി.
നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍.അജ്മല്‍ അമീര്‍, സുദേവ് നായര്‍,സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി,സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്,തൊമ്മന്‍ മാങ്കുവ,ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍,സ്മിനു,എന്നിവരും, കൂടാതെ തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവര്‍ക്ക് പുറമേ അന്‍പതിലധികം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം- മനോജ് പിള്ള,
എഡിറ്റര്‍-ശ്യാം ശശിധരന്‍,ഗാനരചന-ബി ടി അനില്‍ കുമാര്‍,
സംഗീതം-വില്യം ഫ്രാന്‍സിസ്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-
സുജിത് ജെ നായര്‍,
പ്രൊജക്ട് ഡിസൈനര്‍- സജിത് കൃഷ്ണ,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മോഹന്‍ 'അമൃത',സൗണ്ട് ഡിസൈനര്‍- ഗണേഷ് മാരാര്‍,മിക്‌സിംഗ് -ശ്രീജേഷ് നായര്‍,
കലാസംവിധാനം-മനു ജഗത്,മേക്കപ്പ്-റോഷന്‍,
കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍,
സ്റ്റണ്ട്-രാജശേഖര്‍,സ്റ്റണ്‍ ശിവ,സുപ്രീം സുന്ദര്‍,മാഫിയ ശശി,
പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മനേഷ് ബാലകൃഷ്ണന്‍,
വിഎഫ്എക്‌സ്-എഗ്ഗ് വൈറ്റ്,സ്റ്റില്‍സ്-ശാലു പേയാട്,ഡിസൈന്‍-അഡ്‌സോഫ്ആഡ്‌സ്,
വിതരണം-ഡ്രീം ബിഗ് ഫിലിംസ്,പി ആര്‍ ഒ-എ എസ് ദിനേശ്.