കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ തേരിന്റെ ടീസര്‍ റിലീസായി; കുറിക്കു കൊള്ളുന്ന ഡയലോഗും ആക്ഷന്‍ സീനുകളുമായി എത്തിയ ടീസര്‍ കാണാം

Malayalilife
topbanner
കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ തേരിന്റെ ടീസര്‍ റിലീസായി; കുറിക്കു കൊള്ളുന്ന ഡയലോഗും ആക്ഷന്‍ സീനുകളുമായി എത്തിയ ടീസര്‍ കാണാം

'ജിബൂട്ടി'ക്ക് ശേഷം അമിത് ചക്കാലക്കല്‍ - എസ് ജെ സിനു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രം 'തേരിന്റെ' ടീസര്‍ റിലീസ് ചെയ്തു. കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുങ്ങുന്നത്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 'പൊലീസുകാര്‍ക്ക് നൈറ്റ് ഡ്യൂട്ടിയാണ് യഥാര്‍ത്ഥ പള്‍സ്', കുറിക്കു കൊള്ളുന്ന ഡയലോഗും ആക്ഷന്‍ സീനുകളുമായി പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് എസ്സ് ജെ സിനുവും സംഘവും ഒരുക്കിയ തേരിന്റെ ടീസര്‍. 

അമിത് ചക്കാലക്കലിനൊപ്പം കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ. ബേബി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

തിരക്കഥ, സംഭാഷണം ഒരുക്കുന്നത് ഡിനില്‍ പി കെയാണ്. ടി ഡി ശ്രീനിവാസാണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, എഡിറ്റര്‍: സംജിത് മുഹമ്മദ്, ആര്‍ട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനിരുദ്ധ് സന്തോഷ്, സ്റ്റണ്ട്‌സ്: വിക്കി മാസ്റ്റര്‍, ദിനേശ് കാശി, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ആര്‍ജി വയനാടന്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: മനു ഡാവിഞ്ചി, പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.

Read more topics: # ടീസര്‍
Theru Official Teaser

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES