Latest News

ഓം ശാന്തി ഓശാനയിലെ വൈന്‍ ആന്റി ആകാന്‍ ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത് ഈ മുഖമാണ്; വീണ ജോര്‍ജിനെ കുറിച്ച്‌ മനസ്സ് തുറന്ന് ജൂഡ് ആന്റണി

Malayalilife
ഓം ശാന്തി ഓശാനയിലെ വൈന്‍ ആന്റി ആകാന്‍ ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത് ഈ മുഖമാണ്; വീണ ജോര്‍ജിനെ കുറിച്ച്‌ മനസ്സ് തുറന്ന്  ജൂഡ് ആന്റണി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധയകനാണ് ജൂഡ് ആന്റണി. നിരവധി സിനിമകളുടെ സംവിധാനം നിർവഹിച്ച അദ്ദേഹം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്ബോള്‍ കെ കെ ശൈലജ ടീച്ചറുടെ പിന്‍ഗാമി  എത്തിയിരിക്കുന്നത് വീണ ജോർജ് ആണ്. എന്നാൽ ഇപ്പോൾ ഏറെ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. 

ജൂഡ് പങ്കുവെച്ച കുറിപ്പ് വായിക്കാം:

ഓം ശാന്തി ഓശാനയിലെ വൈന്‍ ആന്റി ആകാന്‍ ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനില്‍ ജോലി ചെയ്യുന്നു. അന്ന് നമ്ബര്‍ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനില്‍ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്‌സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേള്‍ക്കാന്‍ , എന്റെ കഥ പറച്ചില്‍ ഏറ്റില്ല .

സ്‌നേഹപൂര്‍വ്വം അവരതു നിരസിച്ചു . അന്ന് ഞാന്‍ പറഞ്ഞു ഭാവിയില്‍ എനിക്ക് തോന്നരുതല്ലൊ അന്ന് പറഞ്ഞിരുന്നെങ്കില്‍, മാം ആ വേഷം ചെയ്‌തേനെ എന്ന് . ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി . പൂജയുടെ ജനിക്കാതെ പോയ വൈന്‍ ആന്റി . അഭിനന്ദനങ്ങള്‍ മാം . മികച്ച പ്രവര്‍ത്തനം കാഴ്ച വക്കാനാകട്ടെ.

This is the face I wanted in my mind to be the wine aunt of Om Shanti Oshana said jude antony

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES