പ്രണയത്തിന്റെ വേറിട്ട ഭാവങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച ചിത്രമാണ് ലൂക്ക. ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം തിയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി. ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകരുടെ ഉള്ളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ലൂക്കയിലെ മനോഹരമായ ഒരു പ്രണയരംഗം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
സിനിമയുടെ ഡിവിഡി റിലീസിന് മുന്നോടിയായാണ് സിനിമയിലെ പ്രധാനരംഗങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ടൊവീനോയുടെ അമളി പറ്റിയ പ്രൊപ്പോ സല്‍ രംഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രം കലാകാരനും ശില്‍പിയുമായ ലൂക്കയുടെ കഥയാണ് പറഞ്ഞത്. പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കായുടെ ഛായാഗ്രഹണം നവാഗതനായ നിമിഷ് രവിയാണ്.