ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രം ഉല്ലാസത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വളരെ രസകരമായ ചിത്രമായിരിക്കും ഉല്ലാസം എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. ഷെയിനിന്റെ കഥാപാത്രവും രസകരമായിട്ടാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്. മമ്മൂട്ടിയാണ് ഉല്ലാസത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്.
ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിന്‍ നിഗം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് നായിക. 'അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്റേതാണ് തിരക്കഥ.
ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പൊജകട് ഡിസൈനര്‍ ഷാഫി ചെമ്മാട്. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത്ത് കരുണാകരന്‍. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു.