മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് നടന്‍ ഷെയ്ന്‍ നിഗം. കലാഭവന്‍ അബിയുടെ മകനായ ഷെയ്ന്‍ പിതാവിന്റെ പാതയില്‍ ആണ് സിനിമയില്‍ എത്തിയത്. തന്റെ ബള്‍ട്ടി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം പങ്ക് വച്ച വാക്കുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
പേളി മാണി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം തന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ചത് ഇങ്ങനെയാണ്.'ഞാന്‍ ഒറ്റയ്ക്ക് ഇരിക്കും. അങ്ങനെ ഒറ്റയ്ക്ക് ഇരിക്കുക എന്നു പറയുന്നത് ഞാന്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരാളാണ് എന്നല്ല. ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ എന്റെ ഉള്ളില്‍ ഒരു നിശബ്ദത ഉണ്ട്. എന്റെ ഉള്ളില്‍ നിന്ന് ആരോ എന്നെ തന്നെ നോക്കുന്നുണ്ട്. ആ നോക്കിക്കൊണ്ടിരിക്കുന്ന ഒരാളെ ഞാന്‍ മനസ്സാക്ഷി അല്ലെങ്കില്‍ ദൈവം ആയിട്ട് ഞാന്‍ കാണുന്നു. ആ മനസ്സാക്ഷിയുടെ മുന്നില്‍ മാത്രമേ ഞാന്‍ ജീവിക്കുന്നുള്ളൂ. കാരണം മനുഷ്യര്‍ക്ക് പല അഭിപ്രായങ്ങള്‍ ഉണ്ടാകാം.
ഓരോ അഭിപ്രായത്തിന് അനുസരിച്ച് നമ്മുടെ മൂഡിനെയോ ജീവിതത്തെയോ മാറ്റാന്‍ നോക്കിക്കൊണ്ടിരുന്നാല്‍ അത് ഒരുപാട് എഫര്‍ട്ട് ആണ്. നമ്മള്‍ ഒരുപാട് ചോര്‍ന്നു പോകും. നമ്മള്‍ ആവശ്യമില്ലാതെ ഓവര്‍ത്തിങ്കിംഗ് ചെയ്യും, ഡിപ്രസ്ഡ് ആകും, ആംഗ്സൈറ്റി ഉണ്ടാവും. അങ്ങനെ പല പ്രശ്‌നങ്ങളും ഉണ്ടാകും. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത് ഓരോ വ്യക്തിയും ശരിക്കും ഒറ്റയ്ക്കാണ്. എന്റെ ഉമ്മച്ചി, എന്റെ പെങ്ങമ്മാരും എന്റെ ഒരു പെറ്റ് ടൈഗര്‍ (പൂച്ച ) ഇവര്‍ക്കെല്ലാം എന്നോട് ഭയങ്കര സ്‌നേഹമാണ്. ഇവരുടെയൊക്കെ സപ്പോര്‍ട്ട് പറഞ്ഞറിയിക്കാന്‍ പറ്റുന്നതിനേക്കാള്‍ വലുതാണ്. ഇവര് സെല്‍ഫ് ലെസ്സ് ലവ് ആണ് എല്ലാമാണ്.
പക്ഷേ ഞാന്‍ എന്റെ കൂടെയുള്ള ഒരു ഒറ്റപ്പെടലിനെ ഇപ്പോള്‍ വല്ലാതെ മുറുകെ പിടിക്കുന്നുണ്ട്. അത് വേറൊന്നും കൊണ്ടല്ല. കാര്യം അത്രയധികം അങ്ങനെ ഇരിക്കേണ്ട കുറേ അവസ്ഥകള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എന്റെ ഫാദറിന്റെ മരണം തൊട്ട് കൂട്ടിയാല്‍, അതായത് വാപ്പിച്ചി മരിക്കുമ്പോള്‍ എനിക്ക് 21 വയസ്സ് ആണ്. 19ആം വയസ്സില്‍ ഞാന്‍ പടം ചെയ്തു. 18 ഇലോ എന്തോ ആണ് പടം ചെയ്തത്. എനിക്ക് 19 വയസ്സുള്ളപ്പോള്‍ അത് ഇറങ്ങി. അതുകഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോള്‍ വാപ്പച്ചിയും പോയി.
പിന്നീടുള്ള എന്റെ ജീവിതം എന്ന് പറയുന്നത് എന്തൊക്കെയോ ഞാന്‍ ചെയ്യുകയായിരുന്നു. ശരിക്കും എനിക്ക് അറിഞ്ഞുകൂടാ ഞാന്‍ എന്തൊക്കെയാ ചെയ്തതെന്ന്. ആ ഒരു യാത്രയിലൂടെ പല കാര്യങ്ങളും മനസ്സിലായി. അതായത് ഇപ്പോള്‍ നല്ലൊരു സക്‌സസ് കിട്ടും അതുപോലെ ഒരു വലിയ പ്രശ്‌നം ഉണ്ടാകും. പിന്നെയും ഒരു സക്‌സസ് കിട്ടും പിന്നെയും എന്തെങ്കിലും ഒരു പ്രശ്‌നം വരും. അങ്ങനെ എന്നെ ഉരുക്കി ഉരുക്കി എടുക്കുന്നത് പോലെ ഉള്ളൊരു അവസ്ഥയിലായിരുന്നു. അപ്പോഴെല്ലാം എന്റെ കൂടെ ഉണ്ടായിരുന്നത് ഞാന്‍ മാത്രമാണ്. ആ മനസ്സാക്ഷിയാണെല്ലോ എപ്പോഴും ഉള്ളത്. വേറെ ആരെങ്കിലും ഉണ്ടാകുമോ? ആ ഒരു അവസ്ഥയാണ് എന്റെ ഗുരു. ആ വിഷമങ്ങളും വേദനകളും തന്നെയാണ് എന്റെ ഗുരു' എന്നാണ് ഷെയ്ന്‍ നിഗം പറഞ്ഞത്.
എവിടെയോ എന്റെ ഉള്ളിൽ ഒരു നോൺസ്റ്റോപ് ഫയർ ഉണ്ട്. ശരിക്കും പറഞ്ഞാൽ എന്നെ താഴ്ത്താൻ ഒരുപാട് ആളുകൾ ഉണ്ട്. അങ്ങനെ എന്നെ താഴ്ത്താൻ ശ്രമിക്കാൻ ഞാൻ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഞാനെന്റെ ജോലി നോക്കുന്നു, എന്റെ കുടുംബം നോക്കുന്നു, ആരോടും ഒരു വെല്ലുവിളിക്കോ ഒന്നും ഞാൻ നിന്നിട്ടില്ല.
പക്ഷെ സ്ഥിരമായിട്ട് എന്നെ ഉപദ്രവിക്കുന്ന ആൾക്കാരൊക്കെ ഉണ്ട്. അതൊക്കെ കാണുമ്പോൾ നമുക്ക് തന്നെ തോന്നില്ലേ, അങ്ങനെ നമുക്ക് തോറ്റുകൊടുക്കാൻ പറ്റില്ലല്ലോ. എന്റെ ഭാഗത്ത് ശരി ഉള്ളപ്പോൾ ഞാൻ ആരെ പേടിക്കണം. ഞാൻ ആ സ്പിരിറ്റിൽ തന്നെ അടുത്ത പടവും ചെയ്യും. വളരെ ചെറിയ പ്രായത്തിൽ തന്നെ സൈബർ ആക്രമണം നേരിട്ടത് കൊണ്ട് അതൊന്നും എനിക്കൊരു വിഷയം അല്ലാതായി മാറി.
കരിയറില്‍ സൈബര്‍ ബുള്ളിയിങ് ഒരുപാട് അനുഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഷെയ്ന്‍ നിഗം പങ്ക് വച്ചത് ഇങ്ങനെയാണ്.തന്റെ കരിയറിയിലെ ആദ്യത്തെ ബാന്‍ ലഭിച്ചത് 23 വയസിലാണെന്നും പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്നുമാണ് ലഭിച്ചതെന്നും താരം പറഞ്ഞു.ആ സംഭവത്തിനുശേഷം ഒരുപാട് നെഗറ്റീവായും, മോശമായിട്ടുമുള്ള കമന്റുകള്‍ തനിക്ക് നേരിട്ടേണ്ടി വന്നെന്ന് ഷെയ്ന്‍ പറയുന്നു. അന്നൊക്കെ അത് തന്നെ വളരെ ബുദ്ധിമുട്ടിച്ചിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. അതിനെതിരെ പ്രതികരിക്കാന്‍ അന്നൊക്കെ ശ്രമിച്ചിരുന്നു എന്നും ഷെയ്ന്‍ പറഞ്ഞു.
പിന്നീട് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എനിക്കത് മനസിലായി, എഎനിക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ അത് സിനിമ കൊണ്ട് മാത്രമായിരിക്കുമെന്ന്. നിലവില്‍ ഞാന്‍ അതിനെ മറികടന്നു ഇപ്പോള്‍ അതെന്നെ ബാധിക്കാറില്ല. എന്റെ എല്ലാ ഫേസിലും കൂടെ നിന്ന ആളാണ് എന്റെ ഉമ്മ. എന്റെ കരിയറിലെ അപ്പ്സ് ആന്‍ഡ് ഡൗണ്‍സില്‍ ഉമ്മയുടെ സാന്നിധ്യം കൊണ്ടാണ് പിടിച്ച് നിന്നത്.
എന്റെ തെറ്റുകളെ പറഞ്ഞ് തിരുത്തിയും പറയാതെ തിരുത്തിയുമാണ് ഉമ്മ മുന്നോട്ട് പോകുന്നത്. ഉപ്പയുടെ മരണശേഷം എല്ലാ കാര്യത്തിലും പേടിയായിരുന്നു എനിക്ക്. ഉമ്മയാണെങ്കില്‍ എല്ലാ കാര്യങ്ങളും ഒറ്റക്ക് ഏറ്റെടുക്കുന്നതില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. ഇപ്പോള്‍ ഉമ്മച്ചിയും ഞാനും കൂള്‍ ആണ്. ഞാനും എന്റെ ഉമ്മച്ചിയും ഒരുമിച്ചാണ് ലൈഫിന്റെ ഒരു ഘട്ടത്തില്‍ മാറിയത് ഷെയ്ന്‍ പറഞ്ഞു.