ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി സംവിധായകന് വി.കെ. പ്രകാശിന്റെ മകള് കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രം 'വാങ്ക്' ട്രെയിലര് എത്തി. അനശ്വര രാജന്, വിനീത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ചിത്രത്തില് അനശ്വരയുടെ കഥാപാത്രത്തിന്റെ അച്ഛന്റെ വേഷമാണ് വിനീതിന്.
ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് ഷബ്ന മുഹമ്മദാണ്.7 ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷന്സിന്റെയും ബാനറില് സിറാജുദീനും ഷബീര് പഠാനും ചേര്ന്നാണ് 'വാങ്ക്' നിര്മിച്ചിരിക്കുന്നത്. അനശ്വരയെയും വിനീതിനെയും കൂടാതെ നന്ദന വര്മ്മ, ഗോപിക, മീനാക്ഷി, മേജര് രവി, ജോയ് മാത്യു, ഷബ്ന മുഹമ്മദ്, തെസ്നി ഖാന്, പ്രകാശ് ബാരെ എന്നിവരും ചിത്രത്തില് പ്രധാന വേഷങ്ങളില് പ്രത്യക്ഷപ്പെടുന്നുണ്ട്.
മേജര് രവിയുടെ മകന് അര്ജുന് രവിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഔസേപ്പച്ചന് സംഗീതം നല്കിയ ഗാനങ്ങള്ക്ക് തിരക്കഥാകൃത്ത് പി.എസ്. റഫീക്കാണ് വരികള് എഴുതിയിരിക്കുന്നത്. വി.കെ. പ്രകാശ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടറാണ്.
'തണ്ണീര്മത്തന് ദിനങ്ങള്' എന്ന ചിത്രത്തിലൂടെ കരിയര് ബ്രേക്ക് ലഭിച്ച യുവതാരമാണ് അനശ്വര രാജന്. പിന്നാലെ ജിബു ജേക്കബിന്റെ 'ആദ്യരാത്രി'യിലും അനശ്വര ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.