താരങ്ങളുടെ വിവാഹം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വര്‍ത്തയാകാറുണ്ട്. എന്നാല്‍ വിവാഹ വാര്‍ത്തകളില്‍ മുന്‍പും നിരവധി തവണ നിറഞ്ഞ് നിന്ന താരമാണ് വനിതാ വിജയകുമാര്‍. സിനിമ കുടുംബമാണ് വനിതയുടേത്. പ്രശസ്ത നടന്‍ വിജയ കുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയ കുമാറിന്റെയും മകളാണ്. മാത്രമല്ല താരത്തിന്റെ സഹോദരങ്ങളും സിനിമ സീരിയല്‍ രംഗത്താണുള്ളത്.
എന്നാല്‍ വനിതയുടെ ജീവിതത്തില്‍ ഒട്ടും സന്തോഷകരമായ കാര്യങ്ങളല്ല നടക്കുന്നത്. ഏറെ നാളായി കുടുംബത്തില്‍ നിന്ന് അകന്ന് കഴിയുകയാണ് വനിത. വനിത തങ്ങള്‍ക്ക് ആരുമല്ലെന്നും മകളെന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചെന്നുമാണ് നടിയുടെ കുടുംബം പറയുന്നത്. സ്വത്ത് സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളും മറ്റുമാണ് നടിയും ബന്ധുക്കളും തമ്മില്‍ പ്രശ്‌നത്തിന് വഴി വെച്ചത്.
രണ്ട് പെണ്‍മക്കളും വനിതയും ഇപ്പോള്‍ കുടുംബത്തില്‍ നിന്ന് അകന്ന് കഴിയുകയാണ്. താരത്തിന്റെ മകന്‍ വനിതയുമായി അകല്‍ച്ചയിലാണ്. അമ്മയുടെ വീട്ടുകാര്‍ക്ക് ഒപ്പമാണ് മകനുള്ളത്.
മൂന്ന് വിവാഹങ്ങള്‍ ചെയ്ത് വനിത ഈ മൂന്ന് ബന്ധങ്ങളും വേര്‍പെടുത്തി. നടന്‍ ആകാശ് ആയിരുന്നു വനിതയുടെ ആദ്യ ഭര്‍ത്താവ്. 2000 തത്തില്‍ വിവാഹം കഴിച്ച ഇരുവരും 2007 ല്‍ വേര്‍പിരിഞ്ഞു. 2007 ല്‍ രാജന്‍ ആനന്ദിനെ വിവാഹം കഴിച്ചെങ്കിലും 2012 ല്‍ ഈ ബന്ധം വേര്‍പിരിഞ്ഞു. 2020 ല്‍ ബിസിനസ്‌കാരനും ഫിലിം മേക്കറുമായ പീറ്റര്‍ പോളിനെ വിവാഹം കഴിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ഈ ബന്ധവും വേര്‍പിരിഞ്ഞു. പീറ്റര്‍ പോള്‍ കടുത്ത മദ്യപാനി ആണെന്നായിരുന്നു വനിത വിജയകുമാര്‍ ആരോപിച്ചത്.
ഇപ്പോഴിതാ നാലാം വിവാഹത്തിന് തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് വനിത. ഈ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വനിതയുടെ വാക്കുകള്‍ ഇങ്ങനെ
'സിംഗിള്‍ പാരന്റ് ആയിരിക്കുന്നത് പുറത്ത് നിന്ന് കാണുന്നതും യഥാര്‍ത്ഥത്തില്‍ നടക്കുന്നതും വളരെ വ്യത്യസ്തമാണ്. തീര്‍ച്ചയായും ഒറ്റയ്ക്ക് മക്കളെ വളര്‍ത്തുന്നത് അച്ഛനായാലും അമ്മയ്ക്കായാലും ബുദ്ധിമുട്ടാണ്. മാതാപിതാക്കള്‍ എന്നതിലപ്പുറം സിംഗിള്‍ ആയിരിക്കുന്നത് തന്നെ ബുദ്ധിമുട്ടാണ്. ഇമോഷണല്‍, ഫിസിക്കല്‍, ഫിനാന്‍ഷ്യല്‍ സ്ട്രസിലൂടെ കടന്ന് പോവേണ്ടി വരും''എന്നാലും കുട്ടികളാണ് നമ്മുടെ ഡ്രൈവിംഗ് ഫോഴ്‌സ്. അത് നല്ലതാണ്. പക്ഷെ നിങ്ങള്‍ക്ക് വേണ്ടിയും കുറച്ച് ജീവിക്കൂ എന്നാണ് സിംഗിള്‍ പാരന്റ്‌സിനോട് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ ഹാപ്പി ആയിരിക്കൂ. പങ്കാളിയെക്കുറിച്ച് ഞാനും ആലോചിച്ചിട്ടുണ്ട്, പക്ഷെ അതിനെക്കുറിച്ച് ആലോചിച്ച് ഇരിക്കുന്നില്ല.
ഞാന്‍ ജീവിതത്തിലെ നല്ല വര്‍ഷങ്ങളിലൂടെ ആണ് കടന്ന് പോവുന്നത്. എല്ലാ നെഗറ്റിവിറ്റിയെയും ഞാന്‍ അവഗണിക്കുന്നു. വരും കാലത്ത് എന്തും സംഭവിക്കാം. ഞാന്‍ പങ്കാളിയെക്കുറിച്ച് കൂടുതല്‍ ആലോചിക്കുന്നില്ല. പക്ഷെ ഒറ്റയ്ക്ക് ജീവിക്കുന്നത് അത്ര സുഖകരമല്ല. ബോറിംഗ് ആണ്'ഇതായിരുന്നു വാക്കുകള്‍.
നേരത്തെ വിവാഹം തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അതിനാലാണ് ആദ്യ വിവാഹം പരാജയപ്പെട്ടപ്പോഴും വീണ്ടും വിവാഹം കഴിച്ചതെന്നും വനിത വിജയകുമാര്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് തമിഴില്‍ മത്സരാര്‍ത്ഥി ആയ വന്നതിന് ശേഷമാണ് വനിതയുടെ ജീവിത കഥ കൂടുതല്‍ പേര്‍ അറിഞ്ഞത്. കുടുംബത്തില്‍ നിന്ന് അകന്ന് കഴിയുന്ന വനിത ഇന്ന് ബിസിനസ് സംരഭക കൂടിയാണ്. മക്കളുടെ വിദ്യാഭ്യസ ചെലവുകളെല്ലാം വനിതയാണ് നോക്കുന്നത്. അച്ഛനും സഹോദരങ്ങളും തന്നെ അവ?ഗണിക്കുകയാണെന്ന് വനിത നേരത്തെ പറഞ്ഞിരുന്നു.