സുരേഷ് ഗോപിയുടെ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയ മേക്കിങ് വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. വരനെ ആവശ്യമുണ്ട് ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ ആണ് മലയാളത്തിലെ ആക്ഷന്‍ കിങിന്റെ സംഘടന രംഗങ്ങള്‍ മാത്രം കോര്‍ത്തിണക്കി വീഡിയോ പുറത്തിറക്കിയത്.
സുരേഷ് ഗോപിയും യുവനടന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചഭിനയിച്ച ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ രംഗങ്ങളാണ് വീഡിയോയില്‍.
ശോഭനയും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും അനൂപിന്റേത് തന്നെയാണ്. ദുല്‍ഖര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ നായികയായി അഭിനയിക്കുന്നത് കല്യാണി പ്രിയദര്‍ശനാണ്. ഉര്‍വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി, വാഫാ ഖദീജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.