നടന്‍ അജു വര്‍ഗീസിന്റെ ജന്മാജദിനത്തോടനുബന്ധിച്ച് പ്രത്യേക പോസ്റ്റര്‍ റിലീസ് ചെയ്ത് 'വര്‍ഷങ്ങള്‍ക്കു ശേഷം' ടീം. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് അജു വര്‍ഗ്ഗീസ് അവതരിപ്പിക്കുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള അജുവാണ് പോസ്റ്ററിലുള്ളത്.
ചിത്രത്തിന്റെ പുത്തന്‍ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടന്‍ കലേഷ് രാമാനന്ദ്.വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം തന്റെ സന്തോഷം ആരാധകരോട് പങ്കുവച്ചത്.
പ്രണവ് മോഹന്‍ലാല്‍ നായകനായ 'ഹൃദയം' നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏപ്രിലില്‍ വിഷു റിലീസായാണ് ചിത്രം എത്തുക.
വിനീത് ശ്രീനിവാസന്‍ തിരക്കഥയൊരുക്കി സംവിധാനം നിര്‍വഹിക്കുന്ന സിനിമയിലെ നായകന്മാരായ ധ്യാന്‍ ശ്രീനിവാസന്റെയും പ്രണവിന്റെയും ജന്മദിനത്തിനും അവരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.
ചിത്രത്തില്‍ അഭിനയിച്ച സന്തോഷം പങ്ക് വച്ച് ഹൃദയത്തിലൂടെ എത്തിയ കലേഷ് രാമാനന്ദും കുറിപ്പ് പങ്ക് വച്ചു.വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലിനു മൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം തന്റെ സന്തോഷം ആരാധകരോട് പങ്കുവച്ചത്.
' അതേ ആളുകള്‍, അതേ സ്റ്റുഡിയോ. പക്ഷേ കൂടുതല്‍ ആവേശം. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി. നിങ്ങളെ പോലെ തന്നെ ഞാനും ഈ ചിത്രത്തിനായി വളരെ ആകാംക്ഷയിലാണ്.' എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. നിവിന്‍ പോളി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.. അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീതാ പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്മാന്‍, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമുള്ള വിശേഷങ്ങള്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരുന്നു. ഒപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു.