കുളത്തില്‍ മുങ്ങി ആറ്റില്‍ പൊങ്ങുന്ന ലീഡര്‍ കെ.പി. സുരേഷിനെ അവതരിപ്പിച്ചുകൊണ്ട് 'വെള്ളരിപട്ടണ'ത്തിന്റെ രണ്ടാമത്തെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ , സൗബിന്‍ ഷാഹിര്‍ , കോട്ടയം രമേശ് എന്നിവരാണ് ടീസറിലുള്ളത്. ചിത്രത്തിന്റെ ആദ്യ ടീസറും മഞ്ജുവിന്റെയും സൗബിന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ റീലുകള്‍ ശ്രദ്ധേയമായിരുന്നു.
ചിത്രം ആക്ഷേപ ഹാസ്യ സ്വഭാവമുള്ളതായിരിക്കും എന്ന് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍. മഹേഷ് വെട്ടിയാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മഹേഷ് വെട്ടിയാരും മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. അലക്‌സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. ഫുള്‍ ഓഫ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
മഞ്ജുവിനും സൗബിനും പുറമെ സലീം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണ നായര്‍ എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മധു വാസുദേവന്‍ വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് സച്ചിന്‍ ശങ്കര്‍ മന്നത്താണ്.