നിഹാരിക എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ വെങ്കട് ബൊയാനപ്പള്ളി നിര്‍മിക്കുകയും സൈലേഷ് കോലാനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'സൈന്ധവ്' സംക്രാന്തി നാളില്‍ തീയേറ്റര്‍ റിലീസിനൊരുങ്ങുന്നു. ആക്ഷന്‍ ഫാമിലി എന്റര്‍ടെയിനര്‍ പ്രേമികള്‍ക്കായി ഫെസ്റ്റിവല്‍ സീസണില്‍ തന്നെ റിലീസ് ഒരുക്കിയത് മികച്ച തീരുമാനമാണ്.
സംക്രാന്തി നാളില്‍ ഒരു ദിവസം മുന്‍പാണ് ചിത്രം റിലീസിനെത്തുന്നത്. ബേബി സാറയോടൊപ്പം പോസ്റ്ററില്‍ വെങ്കിടേഷിനെ കാണാം. വെങ്കടേഷിന്റെ 75ആം ചിത്രമായി ഒരുങ്ങുന്ന സൈന്ധവ് വളരെ മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വെങ്കടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്‌സ് രംഗമാണ് ചിത്രീകരിച്ചത്.
നവാസുദിന്‍ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശര്‍മ്മ, ആന്‍ഡ്രിയ ജെറീമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെയല്ലാം പരിചയപ്പെടുത്തിയിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മ്യുസിക് - സന്തോഷ് നാരായണന്‍, സഹ നിര്‍മാതാവ് - കിഷോര്‍ തല്ലുര്‍, ക്യാമറ - എസ് മണികണ്ഠന്‍, എഡിറ്റര്‍ - ഗാരി ബി എച് , പ്രൊഡക്ഷന്‍ ഡിസൈനര്‍ - അവിനാശ് കൊല്ല, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ - പ്രവീണ്‍. പി ആര്‍ ഒ - ശബരി