Latest News

വീട്ടില്‍ സഹായത്തിനായി നില്ക്കുന്ന സ്ത്രീകളില്‍ ഒരാള്‍ സങ്കടപ്പെടുന്ന കാരണം മനസിലാക്കി നാല് ലക്ഷത്തോളം രൂപ സഹായം നല്കി; പണമുള്ളവര്‍ക്ക് ആരേയും സഹായിക്കാമെങ്കിലും അതിനും ഒരു മനസ് വേണം; നയന്‍താരയെ കുറിച്ച് വിഘ്നേഷിന്റെ അമ്മക്ക് പറയാനുള്ളത്

Malayalilife
വീട്ടില്‍ സഹായത്തിനായി നില്ക്കുന്ന സ്ത്രീകളില്‍ ഒരാള്‍ സങ്കടപ്പെടുന്ന കാരണം മനസിലാക്കി നാല് ലക്ഷത്തോളം രൂപ സഹായം നല്കി; പണമുള്ളവര്‍ക്ക് ആരേയും സഹായിക്കാമെങ്കിലും അതിനും ഒരു മനസ് വേണം; നയന്‍താരയെ കുറിച്ച് വിഘ്നേഷിന്റെ അമ്മക്ക് പറയാനുള്ളത്

തെന്നിന്ത്യന്‍ നായികമാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് നയന്‍താര. നടിയുടെ കരിയറിലെ തളര്‍ച്ചയും വളര്‍ച്ചയും ആരാധകര്‍ക്കും പ്രചോദനമാണ്. ഇപ്പോഴിതാ നടിയെകുറിച്ച് തുറന്നുപറയുകയാണ്  വിഘ്‌നേഷിന്റെ അമ്മ. ഒരിക്കല്‍ വീട്ടില്‍ ജോലി ചെയ്ത സ്ത്രീ സങ്കടപ്പെട്ടിരിക്കുന്നത് കണ്ട നയന്‍താര കാരണം ചോദിച്ചറിയുകയും സാമ്പത്തികമായി അവരെ സഹായിച്ചുവെന്നും വിഘ്‌നേഷിന്റെ അമ്മ മീന കുമാരി പറഞ്ഞു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മീന കുമാരി ഇക്കാര്യം പറഞ്ഞത്.

ഞങ്ങളുടെ വീട്ടില്‍ നാല് പുരുഷന്മാരും നാല് സ്ത്രീകളും അടക്കം എട്ട് പേരാണ് സഹായത്തിനുള്ളത്. ഒരിക്കല്‍ ഒരു സ്ത്രീ സങ്കടപ്പെടുന്നത് കണ്ട് നയന്‍ അവരോട് കാരണം ചോദിച്ചു. തനിക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും കടം തീര്‍ക്കാന്‍ നാല് ലക്ഷം രൂപ വേണമെന്നുമാണ് അവര്‍ പറഞ്ഞത്. ഇത് കേട്ടയുടനെ മകള്‍ കടം തീര്‍ക്കാന്‍ നാല് ലക്ഷം രൂപ കൊടുക്കുകയായിരുന്നു. 

ഞാന്‍ ഇതെല്ലാം കണ്ടുകൊണ്ടിരുന്നു. കാശ് ഉള്ള ഒരു നടി തനിക്ക് ഇഷ്ടമുള്ളവര്‍ക്ക് സഹായം ചെയ്യുന്നത് പുതുമയല്ല, എന്നാല്‍ അത് കൊടുക്കാന്നുളള ഒരു മനസാണ് വേണ്ടത്. അങ്ങനെയാണ് നയന്‍താര. ആ സ്ത്രീയും ഞങ്ങള്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒപ്പം നയന്റെ അമ്മ കേരളത്തില്‍ നിന്ന് വന്നപ്പോള്‍ അവര്‍ക്ക് തന്റെ സ്വര്‍ണ്ണ വള സമ്മാനിച്ചിരുന്നു, മീന കുമാരി പറഞ്ഞു. 

തന്റെ മകനെ ഞങ്ങള്‍ വളര്‍ത്തിയ രീതികൊണ്ടാണ് നയന്‍സിനെ പോലെയുള്ള ഒരു ഭാര്യയെ അവനു കിട്ടിയത് എന്നും മീനാ കുമാരി പറയുന്നു. മകനെക്കുറിച്ച് പലരും നല്ലത് പറയുന്നത് കേട്ടാണ് നയന്‍താര മകനെ പ്രണയിക്കാന്‍ തുടങ്ങിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദൈവം സഹായിച്ചു എന്റെ മകന്‍ ഇന്നൊരു സംവിധയകനാണ് മരുമകള്‍ നല്ലൊരു നടിയും. എന്നിട്ടും അവര്‍ക്ക് കിട്ടുന്ന നല്ല സമയം ഞങ്ങള്‍ക്കൊപ്പം ചിലവിടാന്‍ ശ്രമിക്കാറുണ്ട്.

കല്യാണം കഴിഞ്ഞു പത്തുവര്ഷത്തിനു ശേഷമാണ് എന്നെ എന്റെ ഭര്‍ത്താവ് ഒരു സിനിമയ്ക്ക് കൊണ്ട് പോയത്. വീടിനുവെളിയില്‍ പോലും അങ്ങനെ പോകാറുണ്ടായിരുന്നില്ല. സീരിയലോ സിനിമയോ കാണാറില്ലായിരുന്നു. കാരണം ആ സമയം കൂടി ജീവിതത്തിനായി വിനിയോഗിക്കുകയായിരുന്നു ഞങ്ങള്‍- അമ്മ പറയുന്നു.

ഭര്‍ത്താവും ഞാനും ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതം മുന്‍പോട്ട് കൊണ്ടുപോയിരുന്നത്. ആ സമയത്ത് തന്നെ മകന്‍ മിടുക്കന്‍ ആയിരുന്നു. റാങ്ക് എടുത്തു ആണ് അവന്‍ പഠിച്ചത്. പേരും പ്രശസ്തിയും അന്നേ നേടി. ഈ മോന്‍ ഒരു വലിയ ഗിഫ്റ്റ് ആണെന്ന് അന്നേ അവന്റെ അധ്യാപകര്‍ പറഞ്ഞിട്ടുണ്ട്. ഗോള്‍ഡ് അവാര്‍ഡൊക്കെയും അവന്‍ നേടിയെടുത്തിരുന്നു. മോനും മോളും നല്ല രീതിയില്‍ എത്താന്‍ കാരണം ഞങ്ങളുടെ കഷ്ടപ്പാടാണ്. സത്യസന്ധനാണ് അവന്‍- അമ്മ വാചാലയാകുന്നു.

ചെറുപ്പം മുതലേ പെണ്‍കുട്ടികളെ എല്ലാം പറഞ്ഞു പഠിപ്പിക്കണമെന്ന് പറയാറില്ലേ നിങ്ങളുടെ വീട്ടില്‍ എങ്ങനെ ആയിരുന്നു എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍. എനിക്ക് ഒരു ആണും ഒരു പെണ്ണും ഉള്ളത്. അവര്‍ തമ്മില്‍ ഒരു വയസ്സാണ് വ്യത്യാസം. മോളോട് എന്തെങ്കിലും ചെയ്യാന്‍ പറയുമ്പോള്‍, അവനും അടുത്തുണ്ടാകും. എന്നാല്‍ രണ്ടുപേര്‍ക്കും ആ ജോലി പകുത്തുനല്‍കാന്‍ ആണ് എന്റെ ഭര്‍ത്താവ് എന്നോട് പറഞ്ഞു തന്നിട്ടുള്ളത്.

ചെറുപ്പം മുതലേ എല്ലാം പറഞ്ഞു കൊടുത്താണ് അവനെ വളര്‍ത്തിയത്. അതിന്റെ ഫലമാണ് നയന്‍താരയുടെ ഒപ്പമുള്ള അവന്റെ ജീവിതം. അവന്‍ നല്ല ഒരു സത്യസന്ധനായ മകന്‍ ആയി വളര്‍ന്നു അതാണ് ഇന്ന് നയന്‍താരയ്ക്കൊപ്പം ഒപ്പം അവന്‍ ജീവിക്കുന്നത്. ഞാന്‍ എന്റെ മോനെ വലുതാക്കി പറയുന്നതല്ല. ഞങ്ങള്‍ അങ്ങനെ ആണ് അവനെ വളര്‍ത്തിയത്. ലോകത്തില്‍ ഒരുപാട് കുട്ടികള്‍ നല്ലവരുണ്ട്. മാതാപിതാക്കള്‍ക്ക് എന്നും അവരുടെ മക്കള്‍ വലുതായിരിക്കുമല്ലോ- അമ്മ പറയുന്നു.

2015-ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന വിഘ്നേഷ് ശിവന്‍ ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏഴ് വര്‍ഷത്തെ ലിവിങ് റിലേഷനു ശേഷം 2022 ജൂണില്‍ നയന്‍താരയും വിഘ്നേഷും വിവാഹിതരായി. സറോഗസിയിലൂടെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വാര്‍ത്തയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Vignesh Shivan’s mother praises Lady Superstar Nayanthara

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES