തമിഴ് നടനും നടികര്‍ സംഘം കൗണ്‍സില്‍ തലവനുമായ വിശാലിന്റെ വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ തമിഴകത്തെ ചൂടന്‍ വാര്‍ത്ത . മുമ്പ് ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയുടെ പേരിലും അനീഷാ റെഡ്ഡിയെന്ന വ്യവസായുടെ മകളുടെ പേരിലുമൊക്കെ വിവാഹ കോളങ്ങളില്‍ നിറഞ്ഞ് നിന്ന വിശാലിപ്പോള്‍ നടി അഭിനയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായാണ് വാര്‍ത്ത പ്രചരിക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പ് വിശാലിന്റെയും ഹൈദരാബാദ് വ്യവസായയുടെ മകളും നടിയുമായി അനിഷയുടെയും വിവാഹനിശ്ചയം നടന്നിരുന്നു. ആര്‍ഭാടപൂര്‍വ്വം നടന്ന വിവാഹ നിശ്ചയത്തില്‍ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. നിശ്ചയത്തിന് പിന്നാലെ വിവാഹ തീയതി എടുത്തിട്ടില്ലെങ്കിലും വിവാഹം ഓഗസ്റ്റില്‍ കാണുമെന്നു വിശാല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആ സമയത്ത് വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം അനീഷ ഈ ചിത്രങ്ങള്‍ എല്ലാം നീക്കം ചെയ്തിരുന്നു. ഇതോടെ ഇരുവരും പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
വിശാലമായി പിരിഞ്ഞ അനീഷ ഹൈദരാബാദില്‍ ഉള്ള ബിസിനെസ്സുകാരനെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്നാണ് തെലുങ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീമംഗമായ അനിഷ അര്‍ജുന്‍ റെഡ്ഡി അടക്കമുള്ള ചില ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനീഷ. ഒരു സിനിമാ സെറ്റില്‍ വെച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടിയത്. ആ പരിചയം പ്രണയമായി മാറുകയായിരുന്നു. വിശാല്‍ പ്രണയാഭ്യര്‍ത്ഥന നടത്തുകയും അനിഷ സമ്മതം മൂളുകയുമായിരുന്നു. ഹൈദരാബാദിലെ ബിസിനസ് കുടുംബത്തിലെ അംഗമാണ് അനിഷ.മുമ്പ് വരലക്ഷ്മി ശരത് കുമാര്‍ എന്ന നടിയുമായി വിശാല്‍ ഡേറ്റ് ചെയ്യുകയാണ് എന്ന വാര്‍ത്തകള്‍ മുന്‍പ് പുറത്തുവന്നിരുന്നു.
വിശാല്‍ അഭിനയിക്കുന്ന അടുത്ത ചിത്രമാണ് മാര്‍ക്ക് ആന്റണി. ഈ സിനിമയില്‍ നായികയായി എത്തുന്നത് അഭിനയ ആണ്. ആദിക് രവിചന്ദ്രന്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഈ സിനിമയ്ക്ക് വേണ്ടി ഇരുവരും ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഇതിനുശേഷമാണ് ഈ അനാവശ്യമായ റൂമറുകള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്