Latest News

മമ്മൂട്ടിയുടെ മകനായി ജീവ: വൈഎസ്ആര്‍ മകന്‍ ജഗന്റെ ജീവിതം പറയുന്ന 'യാത്ര 2, ടീസര്‍ പുറത്ത്

Malayalilife
 മമ്മൂട്ടിയുടെ മകനായി ജീവ: വൈഎസ്ആര്‍ മകന്‍ ജഗന്റെ ജീവിതം പറയുന്ന  'യാത്ര 2, ടീസര്‍ പുറത്ത്

മ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം 'യാത്ര'യുടെ രണ്ടാം ഭാഗമായ 'യാത്ര 2'വിന്റെ ടീസര്‍ പുറത്തിറങ്ങി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടാണ് യാത്രയില്‍ മമ്മൂട്ടി എത്തിയത്. യാത്രയുടെ രണ്ടാം ഭാഗത്തില്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്റെ രാഷ്ട്രീയ യാത്രയാണ് പ്രമേയമാകുന്നത്.

നടന്‍ ജീവയാണ് ജഗന്‍ റെഡ്ഡിയെ അവതരിപ്പിക്കുന്നത്. മഹി വി. രാഘവിന്റെ സംവിധാനത്തില്‍ എത്തിയ യാത്ര 2019ല്‍ ആയിരുന്നു റിലീസ് ചെയ്തത്. യാത്ര 2 ഈ വര്‍ഷം ഫെബ്രുവരി 8ന് ആണ് തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം മധി.

കേതകി നാരായണ്‍, സുസന്നെ ബെര്‍നെറ്റ്, മഹേഷ് മഞ്ജരേക്കര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ സോണിയാ ഗാന്ധി ആയാണ് സുസന്നെ ബെര്‍നെറ്റ് എത്തുന്നത്. സോണിയാ ഗാന്ധിയായുള്ള സുസന്നെയുടെ രൂപസാദൃശ്യം നേരത്തെ വൈറലായിരുന്നു.

Read more topics: # യാത്ര 2'
Yatra2 Teaser Mammootty Jiiva

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES