എനി ടൈം മണി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച് യോഗി ബാബു പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ''ദാദാ ഗിന്നസ് കിഷോറിന്റെ രചനയിലും സംവിധാനത്തിലുമാണ് ചിത്രം അരങ്ങേറുന്നത്. ഇപ്പോഴിതാ ചിത്രം മൂന്ന് ഭാഷകളിലായി ഡിസംബര്‍ 9 ന് തിയേറ്റര്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
തുടക്കം മുതലേ വളരെ വലിയ തോതിലുളള വിവാദങ്ങള്‍ കോണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് ദാദ. ഒരു ക്രൈം ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ ചിത്രം തമിഴിന് പുറമേ മലയാളം കന്നട എന്നീ ഭാഷകളിലും റിലീസിന് എത്തുന്നുണ്ട്.
യോഗി ബാബുവിനൊപ്പം തന്നെ നിതിന്‍ സത്യ, ഗായത്രി, മനോ ബാല, സിംങ്കമുത്തു നാസര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലായി എത്തുന്നുണ്ട്. ആര്‍.എച്ച് അശോക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഡി നാഗാര്‍ജുനന്‍ ചിത്രത്തിന്റെ എഡിറ്റിങും കാര്‍ത്തിക് കൃഷ്ണന്‍ ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. സാന്‍ഹ ആര്‍ട്ട് റിലീസാണ് കേരളത്തിലും കര്‍ണാടകയിലും ചിത്രം വിതരണത്തിനായി എത്തിക്കുന്നത്.
തമിഴ് സിനിമകളിലൂടെ ഹാസ്യനടനായി ആണ് യോഗി ബാബുവിനെ പ്രേക്ഷകര്‍ക്കു കൂടുതല്‍ പരിജയം. ആണ്ടവന്‍ കട്ടളൈ, കോലമാവ് കോകില, പരിയേറും പെരുമാള്‍ എന്നിവയാണ് കൂടുതല്‍ പ്രേക്ഷക സ്വീകാര്യത യോഗി ബാബുവിന് നേടി കൊടുത്ത ചിത്രങ്ങള്‍.