ആഷിഖ് സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ആഷിഖ് അബു പങ്ക് വച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്.വീട്ടുകാരിയായതുകൊണ്ടല്ല റിമയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്ന് സംവിധായകന്‍ പറഞ്ഞു.വ്യകത്മായ കാരണങ്ങളോടെയാണ് ഒരോ കഥാപാത്രങ്ങളെയും തിരഞ്ഞെടുത്തതെന്നും സിനിമയില്‍ വിട്ടുവീഴ്ച്ച ചെയ്യാറില്ല എന്നും അഷിഖ് അബു പറഞ്ഞു.
വീട്ടിലുള്ള ആള്‍ക്കാരെ കാസ്റ്റ് ചെയ്യുന്ന പണിയല്ല സിനിമ. അദ്ദേഹം എന്റെ വീട്ടുകാരിയാകുന്നതിന് മുന്‍പോ അല്ലെങ്കില്‍ കൂടെ താമസിക്കുന്നതിന് മുന്‍പോ ഒരു അഭിനേത്രിയാണ്. ഇവരെയെല്ലാവരെയും കാസ്റ്റ് ചെയ്യാനൊരു കാരണമുണ്ട്. അല്ലാതെ ഒരു സൗജന്യത്തിന്റെയോ എളുപ്പത്തിന്റെയോ പേരില്‍ ചെയ്ത കാസ്റ്റിങ് അല്ല, ആഷിഖ് വ്യക്തമാക്കി
ഞാനത് സിനിമയില്‍ ചെയ്യാറില്ല. അതിനുമുന്‍പ് പണിയറിയാവുന്നയാളാണ് റിമ. ഇത് കാസ്റ്റ് ചെയ്യപ്പെടാന്‍ ചില കാരണങ്ങളുണ്ടല്ലൊ. ഒരോ ആളുകളിലേക്കും ഒരു ചലച്ചിത്രകാരന്‍ എത്താന്‍ ഓരോ കാരണങ്ങളുണ്ട്. അത്തരമൊരു ശക്തമായ കാരണമാണ് റിമയിലേക്ക് എത്തിച്ചത് എന്നുള്ളതാണ് എന്റെ വിശ്വാസം, സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാട്ടില്‍ അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.