Latest News

അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയല്ലേ  നിങ്ങളെ ആരാണ് തീറ്റിപ്പോറ്റുന്നത്; പരിഹസിച്ച യുവതിക്ക് അഭിഷേക് ബച്ചന്റെ കിടിലന്‍ മറുപടി

Malayalilife
അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയല്ലേ  നിങ്ങളെ ആരാണ് തീറ്റിപ്പോറ്റുന്നത്; പരിഹസിച്ച യുവതിക്ക് അഭിഷേക് ബച്ചന്റെ കിടിലന്‍ മറുപടി

കോവിഡ് പോസിറ്റീവ് ആയതോടെ ബച്ചന്‍ കുടബത്തിലെ നാലുപേരാണ് ആശുപത്രിയിലായത്.  കഴിഞ്ഞ ദിവസം ഐശ്വര്യ റായ്യും മകള്‍ ആരാധ്യയും  കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് തിരികെ പോയിരുന്നു. എന്നാല്‍ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.  ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പരിഹാസവുമായി എത്തിയ യുവതിക്ക് അഭിഷേക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്. കഴിഞ്ഞ ദിവസം താരം തന്റെ പുതിയ വെബ് സീരീസ് ബ്രീത്ത് ഇന്‍ടു ദി ഷാഡോസിനെക്കുറിച്ചുള്ള ട്വീറ്റ് പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് താരത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്റ് എത്തിയത്.

അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയല്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത് എന്നാണ് പരുള്‍ കൗഷിക് എന്ന യുവതിയുടെ ചോദ്യം. ഇതിന് രസകരമായിട്ടാണ് താരം മറുപടി നല്‍കിയത്. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ആശുപത്രിയില്‍ കിടന്നുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത് എന്നായിരുന്നു മറുപടി. എന്നാല്‍ അതുകൊണ്ടൊന്നും അവരുടെ വായടക്കാന്‍ ആയില്ല, വേഗം രോഗമുക്തി നേടൂ സാര്‍, വെറുതെ കിടന്നുകൊണ്ട് ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും ഭാഗ്യം ഉണ്ടാവണമെന്നില്ല- എന്നാണ് അവര്‍ പറഞ്ഞത്. താനും കുടുംബവും ഇപ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ മറുപടി. ഞങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്ന അനുഭവം നിങ്ങള്‍ക്ക് ഒരിക്കലും ഉണ്ടാവാതിരിക്കട്ടേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സുരക്ഷിതയും ആരോഗ്യവതിയുമായി ഇരിക്കൂ, നിങ്ങളുടെ ആശംസയ്ക്ക് നന്ദി- താരം കുറിച്ചു. താരത്തെ പരിഹസിച്ച വ്യക്തിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തി. കോവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയിലെ നാനാവദി ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. 

abhishek bachchan replies to a comment troll

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES