Latest News

എന്റെ മകളെ പോലെ ഇവിടെ ഒരുപാട് മക്കളുണ്ട്; ശരണാലയത്തിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം മകളുടെ പിറന്നാള്‍ ആഘോഷിച്ച് ബാല

Malayalilife
topbanner
എന്റെ മകളെ പോലെ ഇവിടെ ഒരുപാട് മക്കളുണ്ട്; ശരണാലയത്തിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം മകളുടെ പിറന്നാള്‍ ആഘോഷിച്ച് ബാല

ലയാളികള്‍ക്ക് സുപരിചിതയായ നടനാണ് ബാല. ഗായികയും ബിഗ്ബോസ് താരവുമായ അമൃത സുരേഷുമായുളള താരത്തിന്റെ വിവാഹവും വേര്‍പിരിയ ലുമെല്ലാം ചര്‍ച്ചയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അമൃതയുടെയും ബാലയുടെയും മകള്‍ പാപ്പുവിന്റെ പിറന്നാള്‍. കുടുംബത്തോടൊപ്പം പാപ്പുവിന്റെ പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങളൊക്കെ അമൃതയും അഭിരാമിയും പങ്കുവച്ചിരുന്നു. എന്നാല്‍ പാപ്പുവിന്റെ അച്ഛനായ ബാല തന്റെ മകളുടെ പിറന്നാള്‍ ആഘോഷിച്ചത് ആരാധകര കണ്ണീരണിയിച്ചിരുന്നു. മകളുടെ പിറന്നാള്‍ അനാഥക്കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ചാണ് ബാല ആഘോഷിച്ചത്.  അവര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിച്ച താരം ഈ കുട്ടികളോടു ചേര്‍ന്നാണ് മകള്‍ അവന്തികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

ഇന്നെന്റെ മകളുടെ പിറന്ന നാളാണ് എന്നു ആമുഖമായി പറഞ്ഞു കൊണ്ടാണ് ശരണാലയത്തിലെ കുഞ്ഞുങ്ങളോട് താരം സംസാരിച്ചു തുടങ്ങിയത്.  ' എന്റെ മകളെപ്പോലെ ഇവിടെ ഒരുപാടു മക്കളുണ്ട്. ഇവര്‍ക്കൊപ്പമാണ് ഇന്നത്തെ ദിവസം. പാപ്പൂ, ഹാപ്പി ബര്‍ത്ത്ഡേ ടു യൂ... ഇന്നത്തെ ദിവസം പാപ്പുവിനെ ഒരുപാടു മിസ് ചെയ്യുന്നു. തീര്‍ച്ചയായും നമ്മള്‍ കാണും,' വിഡിയോ സന്ദേശത്തില്‍ നടന്‍ ബാല പറഞ്ഞു. കുഞ്ഞുവാവയ്ക്കിന്നല്ലോ നല്ല നാള് പിറന്നാള് എന്ന ഗാനം പാടി കുഞ്ഞുങ്ങളും പാപ്പുവിന് ജന്മദിനാശംസകള്‍ നേര്‍ന്നു.  അനാഥക്കുഞ്ഞുങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ചും അവര്‍ക്ക് ഭക്ഷണം നല്‍കിയുമാണ് ബാല മകളുടെ പിറന്നാള്‍ ദിവസം അവിസ്മരണീയമാക്കിയത്

പിറന്നാളിന് പാപ്പുവിന് ആശംസകള്‍ നേര്‍ന്ന് ബാല പങ്കുവച്ച ഹൃദയസ്പര്‍ശിയായ വിഡിയോയും കുറിപ്പും വൈറലായിരുന്നു. 'അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാന്‍ നിന്നെ കണ്ടിരിക്കും,' എന്നായിരുന്നു ബാലയുടെ വാക്കുകള്‍. ചലച്ചിത്രതാരം ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് അവന്തിക എന്നു വിളിക്കുന്ന പാപ്പു. 2010ല്‍ വിവാഹിതരായ ഇവര്‍ ഏറെക്കാലമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. 2019ല്‍ ഇരുവരും വിവാഹമോചനം നേടി. അമൃതയ്ക്കൊപ്പമാണ് ഇപ്പോള്‍  മകളുള്ളത്. പാപ്പുവിനെ വിളിച്ചും മെസ്സേജ് അയച്ചും ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് അമൃത എത്തിയിരുന്നു.

actor bala celebrates pappus birthday

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES