Latest News

മുഖാമുഖം ഇല്ലാതെ എന്ത് അടൂര്‍ മേള; സാംസ്‌കാരിക കേരളമേ നേരമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുക; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
മുഖാമുഖം ഇല്ലാതെ എന്ത് അടൂര്‍ മേള; സാംസ്‌കാരിക കേരളമേ നേരമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുക; കുറിപ്പ് പങ്കുവച്ച്  ഹരീഷ് പേരടി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ്  ഹരീഷ് പേരടി. സോഷ്യൽ മീഡിയയിലൂടെ താരം തന്റെതായ നിലപാടുകൾ എല്ലാം തന്നെ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ അടൂര്‍ ഗോപാലകൃഷ്ണന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവത്തില്‍ നിന്ന് ‘മുഖാമുഖം’ എന്ന സിനിമ ഒഴിവാക്കിയതിനെതിരെ പ്രതികരണവുമായി ഹരീഷ് രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യാന്തര പുരസ്‌കാരങ്ങള്‍ വരെ നേടിയ ചിത്രം നേരമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുക ഇല്ലെങ്കില്‍ സാംസ്‌കാരിക വിളംബരങ്ങള്‍ക്ക് അടിപ്പെടുക എന്നും  ഫേസ്ബുക് കുറിപ്പിലൂടെ തുറന്ന് പറയുകയാണ്.

 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുഖാമുഖം ഇല്ലാതെ എന്ത് അടൂര്‍ മേള…തന്റെ സിനിമകളില്‍ താന്‍ നെഞ്ചോട് ചേര്‍ക്കുന്ന ഒന്ന് എന്ന് പലതവണ അടൂര്‍സാര്‍ തന്നെ ആവര്‍ത്തിച്ച മുഖാമുഖം എന്ത് കൊണ്ട് ഒഴിവാക്കപെടുന്നു…എലിപ്പത്തായത്തിനും അനന്തരത്തിനും ഇടയിലുള്ള 1984-ല്‍ അദ്ദേഹം സംവിധാനം ചെയ്ത് സംസ്ഥാന,ദേശീയ ,രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ വാങ്ങിയ സിനിമ..

.സാംസ്‌കാരിക കേരളമേ നേരമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുക…നേരമില്ലങ്കില്‍ ഇത്തരം സാംസ്‌കാരിക വിളംബരങ്ങള്‍ക്ക് അടിമപെടുക…

 

actor hareesh peradi words about adoor mela

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES