Latest News

ബാലതാരമായി സിനിമയില്‍ തുടക്കം; വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്നു; ലോണ്‍ തട്ടിപ്പും മരണവാര്‍ത്തയും; ഇപ്പോള്‍ ലണ്ടനില്‍ അടിച്ചുപൊളി ജീവിതം; നടി സിന്ധു മേനോന്റെ ജീവിതം

Malayalilife
ബാലതാരമായി സിനിമയില്‍ തുടക്കം; വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്നു; ലോണ്‍ തട്ടിപ്പും മരണവാര്‍ത്തയും; ഇപ്പോള്‍ ലണ്ടനില്‍ അടിച്ചുപൊളി ജീവിതം; നടി സിന്ധു മേനോന്റെ ജീവിതം

ഉത്തമന്‍ എന്ന ജയറാം ചിത്രത്തിലൂടെയാണ് സിന്ധു മേനോന്‍ എന്ന നായികയെ മലയാളികള്‍ക്ക് സുപരിചതമായത്. മലയാളിയാണെങ്കിലും സിന്ധുവിന്റെ സിനിമ കരിയര്‍ ആരംഭിക്കുന്നത് കന്നഡയിലാണ്. കന്നഡയില്‍ നിന്നും തെലുങ്കിലേക്കും ശേഷം മലയാളത്തിലും തമിഴിലും അവസരം ലഭിച്ച സിന്ധു മേനോന്‍ തെന്നിന്ത്യയിലെ ഒരു ശ്രദ്ധേ താരമായി മാറി. നാടന്‍ വേഷങ്ങള്‍ക്കൊപ്പം മോഡേണ്‍ വേഷങ്ങളും അവതരിപ്പിച്ച് തിളങ്ങി നില്‍ക്കുമ്പോഴാണ് 2010 ഓടെ സിന്ധു സിനിമയോട് ഗുഡ്‌ബൈ പറയുന്നത്.

തൃശൂര്‍ മാപ്രാണം സ്വദേശിനി സിന്ധു ജനിച്ചതും വളര്‍ന്നതും ബെംഗളൂരുവിലാണ്. ഭരതനാട്യം പ്രാവണ്യമുള്ള നടി ഒരു മത്സരത്തില്‍ പങ്കെടുത്ത് വിജയം കൈവരിച്ചതാണ് സിന്ധു മേനോന് സിനിമയിലേക്കുള്ള വഴി തുറന്ന് ലഭിച്ചത്. താരത്തിന്റെ നൃത്തം കണ്ടാണ് കന്നട ഫിലിം ഡയറക്ടര്‍ കെ.വി.ജയറാം രശ്മി എന്ന സിനിമയില്‍ ബാലതാരമായി അഭിനയിക്കാന്‍ ക്ഷണിക്കുന്നത്. ആദ്യ നായികയായി ആദ്യ ചിത്രം കരാറിലേര്‍പ്പെടുമ്പോള്‍ നടിയുടെ പ്രായം അന്ന് 13 വയസ് മാത്രമായിരുന്നു. അങ്ങനെയാണ് സിന്ധുവിന്റെ ആദ്യ സിനിമയായ രശ്മി സംഭവിച്ചത്. ദക്ഷിണേന്ത്യന്‍ ഭാഷകളിലായി ഏകദേശം 40 സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സിന്ധു മേനോന്‍, മലയാളത്തിലെ വംശം, കാര്‍ത്തിക തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതോടെ സിന്ധു മേനോന്‍ എന്ന നടിയുടെ ഔദ്യോഗിക സിനിമ കരിയറിന് തുടക്കമായി.

ഉത്തമന്‍ എന്ന ജയറാം ചിത്രത്തിലൂടെയാണ് സിന്ധുവിന്റെ മലയാള അരങ്ങേറ്റം. പിന്നീട് നായികയായും നായിക പ്രാധാന്യമുള്ള വേഷങ്ങളില്‍ സിന്ധു തിളങ്ങി നിന്നു. ഒരു ഭാഷയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തെന്നിന്ത്യയിലെ നാല് ഭാഷകളിലും സിന്ധു മേനോന്‍ സൃഷ്ടിച്ചെടുത്തു. എന്നാല്‍ നാടന്‍ വേഷങ്ങളിലേക്ക് സിന്ധു ടൈപ്പ് കാസ്റ്റായി മാറി. ഇടയ്ക്ക് വേഷം പോലെയുള്ള സിനിമകളിലെ പോലെ മോഡേണ്‍ വേഷങ്ങളില്‍ എത്താനും സിന്ധു ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ കരിയറിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സിന്ധു സക്കന്‍ഡ് ഹീറോയിന്‍ തുടങ്ങിയ വേഷങ്ങളിലേക്ക് ഒതുങ്ങി. അങ്ങനെ 2009 ഓടെ സിന്ധു മേനോന്‍ സിനിമ കരിയറിന് അവസാനമായി. ശേഷം 2010ല്‍ ഐടി പ്രൊഫെഷണലായ ഡൊമിനിക് പ്രഭുവുമായി വിവാഹിതയാകുകയും ചെയ്തു.

ശേഷം, അഭിനയത്തില്‍ നിന്നും വിട്ടുനിന്ന സിന്ധു കുടുംബത്തിന് ആണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. 2012ലാണ് സിന്ധു ഒടുവിലായി സിനിമയില്‍ അഭിനയിച്ചത്. മലയാളത്തില്‍ മഞ്ചാടിക്കുരു എന്ന സിനിമയും തെലുങ്കില്‍ സുഭദ്ര എന്ന സിനിമയുമാണ് സിന്ധു മേനോന്‍ ഒടുവില്‍ അഭിനയിച്ചത്. വിവാഹ ശേഷം നടിയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഒന്നുമില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് 2017ല്‍ നടി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. നിരവധി തമിഴ് മാധ്യമങ്ങള്‍ നടിയുടെ മരിച്ചെന്നുള്ള വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നടി പലരില്‍ നിന്നും കടം വാങ്ങിച്ചുയെന്നും, കടഭാരത്തെ തുടര്‍ന്ന് സിന്ധു മേനോന്‍ ആത്മഹത്യ ചെയ്തുയെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഈ വാര്‍ത്തയെ തള്ളികൊണ്ട് നടി തന്നെ രംഗത്തെത്തിയിരുന്നു.

ഈ മരണവാര്‍ത്ത നിലനില്‍ക്കെയാണ് നടിക്കെതിരെ ഒരു വായ്പ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. വ്യാജ രേഖകള്‍ ചമച്ച് ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും വായ്പ എടുത്തുയെന്നായിരുന്നു പരാതി. നടിക്ക് പുറമെ നടിയുടെ സഹോദരന്‍ മനോജ് കാര്‍ത്തികേയന്‍, നാഗശ്രീ എന്നിവര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. ആഢംബര കാര്‍ വാങ്ങിക്കുന്നതിനായി 39 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. വിവാഹത്തിന് ശേഷം നടി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും ഇടയ്ക്ക് പങ്കുവെക്കുമായിരുന്നു. എന്നാല്‍ ലോണ്‍ തട്ടിപ്പുമായിട്ടുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെ നടി സോഷ്യല്‍ മീഡിയയില്‍ നിന്നും അപ്രത്യക്ഷിതമായി. പിന്നീട് കുടുംബത്തോടൊപ്പം നടി ലണ്ടണിലേക്ക് പോകുകയും ചെയ്തു. എന്നാല്‍ ലണ്ടനിലേക്ക് മാറിയ നടിയും കുടുംബവും ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. കന്നഡ സിനിമയിലൂടെയാണ് സിന്ധു മേനോന്‍ സിനിമാരംഗത്തേക്ക് കടന്നുവന്നതെങ്കിലും, മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ തിളങ്ങി നിന്ന നടി ആണ് സിന്ധു.

ലണ്ടനിലാണ് ഭര്‍ത്താവിനൊപ്പം അവര്‍ താമസിക്കുന്നത്, രണ്ട് ആണ്‍മക്കളും ഒരു മകളും ആണ് താരത്തിന്. നാല്പതുവയസുകാരിയായ സിന്ധു ഇന്‍സ്റ്റയില്‍ സജീവമാണ്. മിക്ക വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. മി.ബ്രഹ്‌മചാരി, വേഷം, തൊമ്മനും മക്കളും, രാജമാണിക്യം, പുലിജന്മം, പതാക, വാസ്തവം, ഡിറ്റക്ടീവ്, സ്‌കെച്ച്, ആയുര്‍രേഖ, പകല്‍ നക്ഷത്രങ്ങള്‍, ആണ്ടവന്‍, താവളം, ട്വന്റി 20, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, രഹസ്യപോലീസ്, മഞ്ചാടിക്കുരു എന്നീ മലയാളം സിനിമകളിലും സിന്ധു അഭിനയിച്ചിട്ടുണ്ട്.

actress sindhu menon life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES