Latest News

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ കൃഷണ അന്തരിച്ചു;മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്;വിട പറഞ്ഞത് നടന്‍ മഹേഷ് ബാബുവിന്റെ പിതാവ് കൂടിയായ മുന്‍ സൂപ്പര്‍ സ്റ്റാര്‍

Malayalilife
തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ കൃഷണ അന്തരിച്ചു;മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്;വിട പറഞ്ഞത് നടന്‍ മഹേഷ് ബാബുവിന്റെ പിതാവ് കൂടിയായ മുന്‍ സൂപ്പര്‍ സ്റ്റാര്‍

തെലുങ്കിലെ താരനിരകളില്‍ പ്രമുഖനായ സൂപ്പര്‍സ്റ്റാര്‍ കൃഷ്ണ അന്തരിച്ചു  80 വയസ്സായിരുന്നു അദ്ദേഹത്തിന്. തെലുങ്ക് സൂപ്പര്‍ താരവും ആരാധകരുടെ ഇഷ്ട നടനുമായ മഹേഷ് ബാബുവിന്റെ പിതാവാണ് ഇദ്ദേഹം. തിങ്കളാഴ്ച  ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട്   വെന്റിലേറ്ററിലേക്ക്  മാറ്റുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് അന്ത്യം സംഭവിക്കുകയായിരുന്നു. സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലെന്ന പോലെ തന്നെ സംവിധായകനും നിര്‍മാതാവുമായിരുന്നു അദ്ദേഹം.

1942 മെയ് 31 ആണ് ആന്ധ്രപ്രദേശിലെ ഗൂണ്ടൂര്‍ ജില്ലയിലാണ് കൃഷ്ണ ജനിക്കുന്നത്. ഘട്ടമനേനി ശിവരാമ കൃഷ്ണ മൂര്‍ത്തി എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. 350 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച കൃഷ്ണ 1960 കളില്‍ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായിരുന്നു. 2009 ല്‍ ഇദ്ദേഹത്തിന് പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. 1980 കളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് എംപി ആയിരുന്നെങ്കിലും മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ മരണ ശേഷം രാഷട്രീയം ഉപേക്ഷിക്കുകയായിരുന്നു.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ 350 ലേറെ സിനിമകള്‍ അദ്ദേഹം ചെയ്തു. 1964 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ ഓരോ വര്‍ഷവും ശരാശരി 10 സിനിമകളില്‍ അഭിനയിച്ചിരുന്നു. 1961 ല്‍ കുല ഗൊത്രലു എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1965ല്‍ പുറത്തിറങ്ങിയ തേനേ മനസുലു ആയിരുന്നു കൃഷ്ണയെ നായകപദവിയില്‍ എത്തിച്ച ചിത്രം, ഗുഡാചാരി 116 എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരുള്ള സൂപ്പര്‍ സ്റ്റാര്‍ ആയി. കന്തസ്വാമി എന്ന ചിത്രത്തിലൂടെ തമിഴിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചിരുന്നു. 66-ാം വയസിലായിരുന്നു അദ്ദേഹം തമിഴ് സിനിമയിലെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് താരത്തെ തേടി നിരവധി പ്രശംസകളും എത്തിയിരുന്നു.


അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല സംവിധായകനായും നിര്‍മ്മാതാവായും കൃഷ്ണ തന്റെ കഴിവ് തെളിയിച്ചിരുന്നു. 2009 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പണ്ടന്തി കപുരം എന്ന അദ്ദേഹത്തിന്റെ ചിത്രം 1972 ല്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. അല്ലൂരി സീതാരാമ രാജു, സിംഹാസനം, ഗുഡാചാരി 116, ജെയിംസ് ബോണ്ട് 777, മുഗുരു കൊടകുലു, അന്ന തമ്മൂട് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. 2016 ല്‍ പുറത്തിറങ്ങിയ ശ്രീ ശ്രീ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്ര


പ്രിയ താരത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് സിനിമ ലോകം. തെലുങ്ക് സിനിമ ലോകത്തിന് ഒരു തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അനുശോചനം രേഖപ്പെടുത്തി കുറിച്ചു. തെലുങ്ക് നടന്‍ ജഗപതി ബാബു, പവന്‍ കല്യാണ്‍, രജനീകാന്ത്, നാഗാര്‍ജുന, ചിരഞ്ജീവി, നാനി, രാകുല്‍ പ്രീത് സിങ്, കാര്‍ത്തി, ജൂനിയര്‍ എന്‍ടിആര്‍, കമല്‍ഹാസന്‍ തുടങ്ങി നിരവധി താരങ്ങളാണ് അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ ആരാധകന്റെയും ഹൃദയം തകരുന്ന വാര്‍ത്തയാണിത്, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് താങ്കള്‍ നല്‍കിയ സംഭാവനകള്‍ക്ക് നന്ദി. നിങ്ങളെപ്പോലെ ആരും ഉണ്ടാകില്ല എന്നാണ് നടി രാകുല്‍ പ്രീത് സിങ് കുറിച്ചിരിക്കുന്നത്. ഒരു യുഗത്തിന്റെ അന്ത്യം എന്നാണ് നാനി ട്വിറ്ററില്‍ കുറിച്ചത്.

നടന്‍ മഹേഷ് ബാബുവിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിലെ തീരാദു:ഖം സംഭവിച്ച ഒരു വര്‍ഷം കൂടിയാണിത്. ആരാധകരടക്കം താരത്തിന് സംഭവിച്ച നഷ്ടത്തില്‍ വേദന പങ്കുവയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്ന് പേരാണ് ഈ വര്‍ഷം വിടവാങ്ങിയത്. കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ രമേഷ് ബാബു മരണപ്പെട്ടിരുന്നു. വൃക്ക സംബന്ധമായ അസുഖത്തേ തുടര്‍ന്ന് ചികിത്സയിലായിരുന്ന രമേഷ് 56-ാം വയസിലാണ് അന്തരിച്ചത്. സെപ്റ്റംബറില്‍ അദ്ദേഹത്തിന്റെ മാതാവ് ഇന്ദിര ദേവി (70)യും വിട പറഞ്ഞു

actor krishna dies at 80 telugu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES