Latest News

ഒരുപൊട്ടിപ്പെണ്ണായിരുന്നു അവള്‍; മുടി കെട്ടുന്നത് പോലും എന്നോട് ചോദിച്ചിട്ടായിരുന്നു; ഷൂട്ടിങ് കഴിഞ്ഞാല്‍ കളിപ്പാട്ടങ്ങളാണ് അവളുടെ ലോകം; വ്യക്തിജീവിതവും സിനിമാ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ അവള്‍ക്കറിയില്ലായിരുന്നു; മയൂരിയുടെ ആത്മഹത്യയെക്കുറിച്ച് നടി സംഗീത 

Malayalilife

ക്ഷത്രക്കണ്ണുകള്‍ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് മയൂരി. ആകാശ ഗംഗ എന്ന ചിത്രത്തിലെ യക്ഷിയുടെ കഥാപാത്രപത്തിലൂടെയാണ് മലയാളികള്‍ മയൂരി എന്ന നടിയെ ഏറ്റെടുക്കുന്നത്. തുടര്‍ന്ന് സമ്മര്‍ ഇന്‍ ബത്‌ലഹേം, ചന്ദാമാമാ, പ്രേം പൂജാരി എന്നീ ചിത്രങ്ങളിലും മയൂരി മികച്ച പ്രകടനം കാഴ്ചവെച്ചു.

സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് കേരളത്തെ ഞെട്ടിപ്പിച്ചുകൊണ്ട് തന്റെ 22ാം വയസ്സില്‍ മയൂരി ആത്മഹത്യ ചെയ്തതത്. മയൂരിയുടെ ആത്മഹത്യയെക്കുറിച്ച് പറയുകയാണ് നടിയും മയൂരിയുടെ സുഹൃത്തുമായിരുന്ന സംഗീത. ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംഗീത ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സംഗീതയുടെ വാക്കുകള്‍ ഇങ്ങനെ:-

'സമ്മറില്‍ മയൂരി ഉണ്ടായിരുന്നു. ഒരു പൊട്ടിപ്പെണ്ണായിരുന്നു അവള്‍. എന്നേക്കാള്‍ മൂന്ന് വയസിനിളയതായിരുന്നു. മുടി കെട്ടുന്നതു പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിംഗ് തീര്‍ന്ന് മുറിയിലെത്തിയാല്‍ പിന്നെ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും. മയൂരി പിന്നീട് ആത്മഹത്യ ചെയ്തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു'.

Read more topics: # actor sangeetha,# mayoori,# akasha ganga
actor sangeetha about mayoori suicide

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES