Latest News

നോട്ട്ബുക്കിലെ നായകന് പെണ്‍കുഞ്ഞ്; സക്ന്ദ അശോകിന് ആശംസകളുമായി ആരാധകര്‍

Malayalilife
നോട്ട്ബുക്കിലെ നായകന് പെണ്‍കുഞ്ഞ്; സക്ന്ദ അശോകിന് ആശംസകളുമായി ആരാധകര്‍

സ്‌കൂള്‍-കോളേജ് കാലഘട്ടവും പ്രണയവും തുറന്ന് കാട്ടിയ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ ഒരുങ്ങിയിട്ടുളളത്. അത്തരത്തലുളള ചിത്രങ്ങളെല്ലം എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ 2006-ല്‍ പുറത്തിറങ്ങി ഹിറ്റായ ചിത്രമാണ് നോട്ട് ബുക്ക്.  സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിലെ അഭിനേതാക്കളെയുംപാട്ടുകളുമൊക്കെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

 റോമ, പാര്‍വ്വതി തിരുവോത്ത്, മരിയ റോയ്, സക്ന്ദ , സുരേഷ്ഗോപി എന്നിവരൊക്കെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്
സ്‌കന്ദ പിന്നീട് ഡാന്‍സ് ഷോകളിലും തമിഴ് കന്നഡ ചിത്രഅങ്ങളിലും സജീവമായി. ഒപ്പം കന്നഡ മിനിസക്രീന്‍ രംഗത്തും താരം സജീവമാണ്. കന്നഡത്തിലെ രാധരമണ എന്ന സീരിയല്‍ വലിയ ഹിറ്റായിരുന്നു. 2018ലാണ് താരം വിവാഹിതനായത്. ശിഖ പ്രസാദിനെയാണ് താരം വിവാഹം ചെയ്തത്.പ്രണയവിവാഹമായിരുന്നു ഇവരുടേത്. നാലുവര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 2018 മേയ് 30ന് ഇവര്‍ വിവാഹിതരായി. ഒരുമിച്ചുളള ചിത്രങ്ങളൊക്കെ സ്‌കന്ദ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഭാര്യയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് സക്ന്ദ എത്തിയിരുന്നു. ഇപ്പോള്‍ താരം അച്ഛനായി എന്ന വാര്‍ത്തയാണ് എത്തുന്നത്. ഇ ടൈംസ് ആണ് വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. പെണ്‍കുഞ്ഞാണ് സ്‌കന്ദയ്ക്കും ഭാര്യ ശിഖയ്ക്കും ഉണ്ടായത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

കന്നഡ മിനിസ്‌ക്രീന്‍ ആരാധകര്‍ക്ക് സുപരിചിതനാണ് സ്‌കന്ദ. രാധ രമണ എന്ന സീരിയലിലെ രമണ്‍ എന്ന കഥാപാത്രമായി ഉത്തരവാദിത്തമുളള കുടുംബസ്നേഹമുളള പുരുഷന്റെ  പ്രതീകമായി മാറുകയായിരുന്നു സ്‌ക്ന്ദ. ഇടയ്ക്ക് ഭാര്യ്ക്കൊപ്പമുള ചിത്രം പങ്കുവച്ചുകൊണ്ട് കൊറോണ വ്യാപിക്കുന്നതിന്റെ ആശങ്ക താരം പങ്കുവച്ചിരുന്നു. മറ്റുളളവരെ അപേക്ഷിച്ച് ഗര്‍ഭിണികള്‍ക്ക് പ്രതിരോധശേഷി വളരെ കുറവാണെന്നും അതിനാല്‍ എന്തെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ അല്ലാതെ ആശുപത്രിയില്‍ പോകുന്നത് നിര്‍ത്തിയെന്നും താരം പറഞ്ഞിരുന്നു. ഇപ്പോള്‍ അച്ഛനായ താരത്തിന് ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍.
 

actor skanda ashok and wife blessed with baby daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES