Latest News

കള്ളക്കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല.. ഇത്തരം കള്ളക്കഥകള്‍ പ്രചരിക്കുന്നത് ഇനിയും തുടരും.. ഇത് ഒരാളുടെ സങ്കല്‍പം മാത്രമാണിവയെല്ലാം; ശ്രീദേവിയുടെ മരണത്തില്‍ ഋഷിരാജ് സിംഗിന്റെ വാക്കുകള്‍ തള്ളി ബോണി കപൂര്‍ 

Malayalilife
കള്ളക്കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല.. ഇത്തരം കള്ളക്കഥകള്‍ പ്രചരിക്കുന്നത് ഇനിയും തുടരും.. ഇത് ഒരാളുടെ സങ്കല്‍പം മാത്രമാണിവയെല്ലാം; ശ്രീദേവിയുടെ മരണത്തില്‍ ഋഷിരാജ് സിംഗിന്റെ വാക്കുകള്‍ തള്ളി ബോണി കപൂര്‍ 

നടി ശ്രീദേവിയുടെ മരണം കൊലപാതകമെന്ന് ഡി.ജി.പി ഋഷിരാജ് സിംഗ് വെളിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് നിര്‍മ്മാതാവും ശ്രീദേവിയുടെ ഭര്‍ത്താവുമായി ബോണി കപൂര്‍ രംഗത്ത്. ശ്രീദേവിയുടെ മരണത്തില്‍ അസ്വഭാവികയുണ്ടെന്ന് അന്തരിച്ച ഫോറന്‍സിക്ക് വിദഗ്ധന്‍ ഡോ ഉമാദത്തന്‍ തന്നോട് പറഞ്ഞിരുന്നതായി അദ്ദേഹം ഒരു മാധ്യമത്തിനോട് വെളിപ്പെടുത്തിയിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. എന്നാല്‍ ഋഷിരാജ് സിംഗിന്റെ വെളിപ്പെടുത്തലിനെ തള്ളുന്ന ന്യായമാണ് ബോണി കപൂര്‍ മുന്നോട്ട് വയ്ക്കുന്നത്. 

'അത്തരം കള്ളക്കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ലെന്നും. ഇത്തരം കള്ളക്കഥകള്‍ പ്രചരിക്കുന്നത് ഇനിയും തുടരുമെന്നും. ഇത് ഒരാളുടെ സങ്കല്‍പം മാത്രമാണെന്നും,' ബോണി കപൂര്‍ പ്രതികരിച്ചു.

2018 ഫെബ്രുവരി 24നാണ് ദുബായിലെ ആഢംബര ഹോട്ടലിലെ ബാത്ത്ടബ്ബില്‍ ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ നടിയുടെത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഹൃദയാഘാതം മൂലമാണ് ശ്രീദേവി മരിച്ചതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് ബോധരഹിതയായി ബാത് ടബ്ബില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് ദുബായ് പോലീസ് പറഞ്ഞത്.

എന്നാല്‍ 'ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ലെന്നും ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും ഉമാദത്തന്‍ പറഞ്ഞതായി ഋഷിരാജ് സിംഗ് വ്യക്തമാക്കിയിരുന്നു, നടിയുടെ മരണത്തെക്കുറിച്ച് താന്‍ അന്വേഷിച്ചപ്പോഴാണ് ഡോക്ടര്‍ ഈ കാര്യം വ്യക്തമാക്കിയതെന്നും ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു.

അടാര്‍ ലൗ നായിക പ്രിയ വാര്യരെ പ്രധാനറോളിലെത്തിച്ച് മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ശ്രീദേവി ബംഗ്ലാവ് പറയുന്നത്  ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍പ് ബോണി കപൂര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഋഷിരാജ് സിംഗിന്റെ ആരോപണത്തിലും ഇതേ രീതിയില്‍ പ്രതികരിച്ചാണ് ബോണി കപൂര്‍ രംഗത്തെത്തിയിരിക്കുന്നത്.

actor sreedevi dead bony kapoor response

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES